കേന്ദ്ര ഫണ്ട് വേണമെങ്കില്‍ എന്‍ഡിഎയില്‍ ചേരണമെന്ന് മോദി പറഞ്ഞെന്ന് വെളിപ്പെടുത്തി ഡിഎംകെ
പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി സഖ്യത്തിലേക്ക് ഡിഎംകെയെ ക്ഷണിച്ചിരുന്നെന്ന് പാര്‍ട്ടി ഖജാന്‍ജിയും എംപിയുമായ ടി.ആര്‍ ബാലു. എന്‍ഡിഎയില്‍ ചേര്‍ന്നാല്‍ തമിഴ്നാടിനു കേന്ദ്രവിഹിതം കിട്ടുന്നത് എളുപ്പമാകുമെന്ന് മോദി സൂചിപ്പിച്ചെന്നും ബാലു പറഞ്ഞു. എന്നാല്‍, ഹിന്ദി അറിയാത്ത ബാലു പ്രധാനമന്ത്രി പറഞ്ഞത് തെറ്റിദ്ധരിച്ചതാവും എന്നാണ് തമിഴ്നാട് ബിജെപി പറയുന്നത്. Also Read; ലഹരി വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി; സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും വിദ്യാഭ്യാസ മേഖലയില്‍ തമിഴ്നാടിനു കിട്ടേണ്ട വിഹിതം കേന്ദ്രസര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങള്‍ക്കു വകമാറ്റി നല്‍കിയതായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ […]