വീരപ്പന്റെ മകള്‍ കൃഷ്ണഗിരിയില്‍ സ്ഥാനാര്‍ഥി ,ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും

ചെന്നൈ : വനം കൊള്ളക്കാരന്‍ വീരപ്പന്റെ മകള്‍ വിദ്യാറാണി (വിദ്യ) കൃഷ്ണഗിരിയില്‍ നാം തമിഴര്‍ കക്ഷി (എന്‍ടികെ) സ്ഥാനാര്‍ഥിയായി മത്സരിക്കും. അഭിഭാഷകയായ വിദ്യാറാണി 2020ല്‍ ബിജെപിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. Also Read ; നരേന്ദ്രമോദിക്കെതിരായ അസഭ്യ പരാമര്‍ശം; തമിഴ്‌നാട് മന്ത്രി അനിത രാധാകൃഷ്ണനെതിരെ കേസെടുത്തു പാര്‍ട്ടി യുവജന വിഭാഗത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ രാജിവച്ച് എന്‍ടികെയില്‍ ചേരുകയായിരുന്നു. കൃഷ്ണഗിരിയില്‍ സ്‌കൂള്‍ നടത്തുന്ന വിദ്യാറാണിക്ക് പ്രദേശവാസികള്‍ക്കിടയില്‍ സ്വാധീനമുണ്ട്. തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും 40 സീറ്റുകളിലേക്ക് വിദ്യ ഉള്‍പ്പെടെ 20 വനിതാ സ്ഥാനാര്‍ഥികളെയാണ് എന്‍ടികെ […]

നരേന്ദ്രമോദിക്കെതിരായ അസഭ്യ പരാമര്‍ശം; തമിഴ്‌നാട് മന്ത്രി അനിത രാധാകൃഷ്ണനെതിരെ കേസെടുത്തു

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അസഭ്യ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രി അനിത രാധാകൃഷ്ണനെതിരെ കേസെടുത്തു. തൂത്തുക്കൂടി പോലീസാണ് ഡിഎംകെ നേതാവിനെതിരെ കേസെടുത്തത്. 294(ബി) പൊതുസ്ഥലത്ത് അസഭ്യം പറയല്‍ വകുപ്പ് പ്രകാരം ബിജെപി ജില്ലാ പ്രസിഡന്റിന്റെ പരാതിയിന്മേലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. Also Read ; വീണ്ടും ജനവാസ മേഖലയിലിറങ്ങി പടയപ്പ തൂത്തുക്കുടിയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി കനിമൊഴിയുടെ പ്രചാരണ യോഗത്തിലാണ് ജില്ലയുടെ ചുമതലയുള്ള മൃഗസംരക്ഷണ വകുപ്പ് മന്ത്രി അനിത രാധാകൃഷ്ണന്‍ അസഭ്യപരാമര്‍ശം നടത്തിയത്. സേലത്തെ പൊതുയോഗത്തില്‍ കാമരാജിനെ പ്രശംസിച്ച നരേന്ദ്ര മോദിയെ […]

ചൂടല്ലേ, നീലഗിരിക്ക് പോകാം; ഊട്ടി – കൂനൂര്‍വഴി ടോയ് ട്രെയിനില്‍ ഒരു അടിപൊളി യാത്ര, സര്‍വീസ് മാര്‍ച്ച് 29 മുതല്‍

ചെന്നൈ: അവധിക്കാലം എത്തിയതോടെ സഞ്ചാരികളുടെ പ്രിയ കേന്ദ്രമായ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലേക്ക് പ്രത്യേക ടോയ് ട്രെയിന്‍ എത്തും. മേട്ടുപ്പാളയം – ഊട്ടി – കൂനൂര്‍ – ഊട്ടി റൂട്ടിലാണ് സതേണ്‍ റെയില്‍വേ സേലം ഡിവിഷന്‍ അനുവദിച്ചു. 2024 മാര്‍ച്ച് 29 മുതല്‍ ജൂലൈ ഒന്നുവരെ ട്രെയിന്‍ സര്‍വീസ് നടത്തും. Also Read ; നെന്മാറ വല്ലങ്ങി വേല; വെടിക്കെട്ടിന് അനുമതിയില്ല മാര്‍ച്ച് 29 മുതല്‍, വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കൂനൂരിനും കൂനൂര്‍ – ഊട്ടിക്കുമിടയില്‍ ട്രെയിന്‍ […]

സഹോദരിയെ ശല്യം ചെയ്ത യുവാവിനെ സഹോദരന്‍ വെട്ടിക്കൊന്നു

കോയമ്പത്തൂര്‍: തമിഴ്നാട് കോയമ്പത്തൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ 19കാരന്‍ നടുറോഡില്‍ വെട്ടിക്കൊന്നു. ചിന്നപ്പംപെട്ടി സ്വദേശിയായ പ്രണവാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതി പേരരശന്‍ (19) സമീപത്തെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് സഹോദരിയെ ശല്യം ചെയ്തതിലുള്ള വൈരാഗ്യവും പകയുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് അറിയിച്ചത്. സംഭവത്തില്‍ സമീപത്തുണ്ടായിരുന്ന സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. Also Read ; അസോളക്കാര്യം ചെറിയകാര്യമല്ല… അമൃത കോളേജ് കാര്‍ഷിക വിദ്യാര്‍ഥികളുടെ വേറിട്ട പഠനക്ലാസ് ഉന്നത വിദ്യാഭ്യാസത്തിന് അപേക്ഷ നല്‍കുന്നതിനുവേണ്ടി പോകാന്‍ […]

മിഗ്ജാമ് ചുഴലിക്കാറ്റ്; ചെന്നെ വെള്ളത്തില്‍, തമിഴ്‌നാട്ടില്‍ അതീവ ജാഗ്രതാനിര്‍ദേശം

ചെന്നൈ: മിഗ്ജാമ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി. കാറ്റും മഴയും അതിശക്തമായ സാഹചര്യത്തില്‍ ചെന്നൈ നഗരത്തില്‍ പല സ്ഥലങ്ങളും വെള്ളത്തിനടയിലായി. വൈകിട്ട് വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പലയിടത്തും വൈദ്യതി ബന്ധം വിഛേദിച്ചു. കൂടാതെ ചെന്നൈയില്‍നിന്നുള്ള 20 വിമാനസര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. 23 വിമാനങ്ങള്‍ വൈകും. ചില വിമാനങ്ങള്‍ ബെംഗളൂരുവിലേക്കു വഴി തിരിച്ചുവിട്ടു. Also Read; കാലുകള്‍ കൊണ്ട് വാഹനമോടിച്ച് ലൈസന്‍സ് നേടി ജിലുമോള്‍ മുന്‍കരുതലിന്റെ ഭാഗമായി ചെന്നൈ അടക്കമുള്ള 6 […]

ഓടുന്ന കാറില്‍ ഒരു മണിക്കൂറോളം 17 കാരിയെ പീഢിപ്പിച്ചു; നാല് പോലീസുകാര്‍ അറസ്റ്റില്‍

ചെന്നെ: വിനോദസഞ്ചാര കേന്ദ്രത്തില്‍ സുഹൃത്തിനൊപ്പമെത്തിയ പതിനേഴുകാരിയെ ഓടുന്ന വാഹനത്തിലിട്ട് ലൈംഗികമായി പീഢിപ്പിച്ചകേസില്‍ സബ് ഇന്‍സ്‌പെക്ടറടക്കം നാല് പോലീസുകാരെ അറസ്റ്റുചെയ്തു. തമിഴ് നാട് സര്‍ക്കാരിന്റെ ഇടപെടലിലാണ് ഉടന്‍ തന്നെ നടപടി സ്വീകരിച്ചത്. ജീയപുരം സ്റ്റേഷനിലെ എസ്.ഐ. ബി. ശശികുമാര്‍, അതേ സ്റ്റേഷനിലെ ട്രാഫിക് പോലീസ് എ. സിദ്ധാര്‍ഥന്‍, നാവല്‍പ്പട്ട് സ്റ്റേഷനിലെ ജെ. പ്രസാദ്, തിരുവെരുമ്പൂര്‍ ഹൈവേ പട്രോള്‍ സംഘത്തിലെ എസ്. ശങ്കര്‍ രാജപാണ്ഡ്യന്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇവര്‍ക്കെതിരേ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഇതിന് പുറമെ […]