November 21, 2024

അധ്യാപകര്‍ അന്ധവിശ്വാസത്തിന്റെ പ്രചാരകരാകുന്നുവെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: അധ്യാപകര്‍ അന്ധവിശ്വാസത്തിന്റെ പ്രചാരകരാകുന്നുവെന്നും അവരെ കണ്ടെത്തി തിരുത്താന്‍ പുരോഗമന ആഭിമുഖ്യമുള്ള അധ്യാപക സംഘടനകള്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ പത്താം ക്ലാസ് വിജയം വലിയതോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിദ്യാര്‍ത്ഥികളുടെ ഗുണനിലവാരം സംബന്ധിച്ച കാര്യം ചര്‍ച്ചയാകുകയാണ്. ഇവര്‍ അടിസ്ഥാന ശേഷി നേടിയെന്ന് അധ്യാപകര്‍ ഉറപ്പ് വരുത്തണമെന്നും മികവ് ക്യാമ്പയിനിലൂടെ അത് അധ്യാപകര്‍ പ്രാവര്‍ത്തികമാക്കണമെന്നും കെ.എസ്.ടി.എ മികവ് 2024  പരിപാടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. Also Read ; കണ്ണൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിനരികെ സ്‌ഫോടക […]

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനം; പിഎസ്സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനമില്ല

കോഴിക്കോട്: സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനത്തിനായി പിഎസ്സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനമില്ല. പിഎസ്സി അഡൈ്വസ് മെമ്മോ അയച്ച ഉദ്യോഗാര്‍ഥികളെ പോലും നിയമിച്ചിട്ടില്ല. ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്തതും സ്റ്റാഫ് ഫിക്സേഷന്‍ പൂര്‍ത്തിയാക്കാത്തതുമാണ് അപ്രഖ്യാപിത നിയമന നിരോധനത്തിന്റെ കാരണം. അധ്യാപക വിദ്യാര്‍ഥി അനുപാതം കണക്കാക്കിയുള്ള സ്റ്റാഫ് ഫിക്സേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്ന കാരണം പറഞ്ഞാണ് നിയമനങ്ങള്‍ തടയുന്നത്. പുതിയ അധ്യയന വര്‍ഷത്തിലും സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ താത്ക്കാലിക അധ്യാപകരാണ് പഠിപ്പിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ […]

പൂക്കോട് വെറ്റിനറി കോളേജിലെ ആള്‍ക്കൂട്ട വിചാരണ ആദ്യമായല്ല; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം ഏറ്റതായി വിവരം

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജില്‍ മുമ്പും ആള്‍ക്കൂട്ട വിചാരണ നടന്നതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നു. സിദ്ധാര്‍ത്ഥിന്റെ മര്‍ദ്ദനത്തിന് മുമ്പ് കോളേജിലെ രണ്ടു വിദ്യാര്‍ത്ഥികളെ വിചാരണ നടത്തി മര്‍ദിച്ചിട്ടുണ്ടെന്നാണ് വിവരം. 2019 ബാച്ചിലെ ഒരു വിദ്യാര്‍ത്ഥിയെയും 2021 ബാച്ചിലെ വിദ്യാര്‍ത്ഥിയെയുമാണ് ക്രൂര മര്‍ദനത്തിന് ഇരയാക്കിയത്. ശരീരത്തിലെ മര്‍ദനമേറ്റ പാടുകള്‍ മായും വരെ ഒരാഴ്ച്ച ഒളിവില്‍ പാര്‍പ്പിച്ചു. Also Read ; “ഒരു സര്‍ക്കാര്‍ ഉത്പന്നം” സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ അന്തരിച്ചു വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന കാരണത്താലാണ് രണ്ടു സംഭവങ്ങളും നടന്നത്. […]