തൃശ്ശൂര്‍ നഗരപരിധിയില്‍ ഡോക്ടറുടെ വീട്ടില്‍ മോഷണം; 17 പവനോളം സ്വര്‍ണം കവര്‍ന്നു, സിസിടിവി ക്യാമറകള്‍ നശിപ്പിച്ചനിലയില്‍
തൃശ്ശൂര്‍: നഗരപരിധിയില്‍ ഡോക്ടറുടെ വീട്ടില്‍ മോഷണം. അയ്യന്തോളിലെ ഡോ. കുരുവിളയുടെ വീട്ടില്‍നിന്നാണ് 17 പവനോളം സ്വര്‍ണം കവര്‍ന്നത്. വീട്ടിലെ സിസിടിവി ക്യാമറകളും നശിപ്പിച്ചനിലയിലാണ്. കഴിഞ്ഞദിവസമായിരുന്നു സംഭവം. Also Read ; തുടക്കത്തിലേ കല്ലുകടി; ബിജെപി അഭിമാന പദ്ധതിയായി കാണുന്ന അഗ്‌നിവീര്‍ പദ്ധതി അവലോകനം വേണമെന്ന് ആവശ്യപ്പെട്ട് ജെഡിയു മകന്റെ ബിരുദാനച്ചടങ്ങുമായി ബന്ധപ്പെട്ട് ഡോക്ടറും കുടുംബവും ഒരുമാസത്തോളമായി വിദേശത്താണ്. വ്യാഴാഴ്ച രാവിലെ ജോലിക്കാരി വീട് വൃത്തിയാക്കാനായി എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. വീടിന്റെ പിറകുവശത്തെ വാതില്‍ കുത്തിത്തുറന്നനിലയിലായിരുന്നു. ഇതുവഴിയാണ് മോഷ്ടാക്കള്‍ അകത്തുകയറിയതെന്നാണ് […]