November 21, 2024

ടെലഗ്രാമിന് പൂട്ട് വീഴുമോ? അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ഡല്‍ഹി: ടെലഗ്രാം മെസഞ്ചര്‍ ആപ്പ് നിരോധിക്കാന്‍ നീക്കം തുടങ്ങി കേന്ദ്ര സര്‍ക്കാര്‍. ചൂതാട്ടവും പണം തട്ടിപ്പുമടക്കമുള്ള കേസുകള്‍ ടെലഗ്രാമില്‍ കൂടിവരുന്നതിന്റെ പശ്ചാത്തലത്തില്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററും ഐടി മന്ത്രാലയവും ആപ്പിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിന് പിന്നാലെ അന്താരാഷ്ട്രതലത്തില്‍ ടെലഗ്രാമിന്റെ സൈബര്‍ സുരക്ഷയെ കുറിച്ച് സംശയങ്ങള്‍ ഉയരുന്നതിനിടെ കേന്ദ്ര സര്‍ക്കാരും ആപ്പിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ലൈംഗികചൂഷണം, ലഹരിമരുന്നുകടത്ത് തുടങ്ങിയ ആരോപണങ്ങളുടെ പേരില്‍ ടെലഗ്രാം സഹസ്ഥാപകനും സിഇഒയുമായ പാവെല്‍ ദുരോവ് കഴിഞ്ഞ ദിവസം പാരിസില്‍ വെച്ച് അറസ്റ്റിലായിരുന്നു. പ്ലാറ്റ്ഫോമിലെ […]

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍: എക്‌സ്, യൂട്യൂബ്, ടെലിഗ്രാം എന്നിവക്ക് നോട്ടീസ്

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം നീക്കം (CSAM ) ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടെലിഗ്രാം, എക്സ്, യൂട്യൂബ് എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം (MeitY) നോട്ടീസ് നല്‍കി. CSAM നീക്കം ചെയ്യുന്നതിനുള്ള സജീവമായ നടപടികള്‍ നടപ്പിലാക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു, കൂടാതെ CSAM വേഗത്തിലും ശാശ്വതമായും നീക്കം ചെയ്യേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു. അല്ലാത്ത പക്ഷം കര്‍ശനമായ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കി. Also Read; നിതേഷ് തിവാരിയുടെ രാമായണം: രണ്‍ബിര്‍-സായ് […]