September 8, 2024

ശബരിമല തീര്‍ത്ഥാടനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പത്ത് വയസുകാരിയുടെ ഹര്‍ജി: ആവശ്യം നിരസിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

കൊച്ചി: ശബരിമല തീര്‍ത്ഥാടനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പത്ത് വയസ്സുകാരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ശബരിമല സ്ത്രീപ്രവേശനം സുപ്രീം കോടതി വിശാല ബെഞ്ചിന്റെ പരിഗണയിലാണെന്നത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിലപാട്. പത്ത് വയസ്സാണ് പ്രായമെന്നും ആദ്യ ആര്‍ത്തവം ഉണ്ടാകാത്തതിനാല്‍ പ്രായപരിധി പരിഗണിക്കാതെ മലകയറാന്‍ അനുവദിക്കണം എന്നായിരുന്നു കര്‍ണാടക സ്വദേശിയായ പെണ്‍കുട്ടിയുടെ ആവശ്യം. Also Read ;മദ്യനയം ; എക്‌സൈസ് മന്ത്രിയും ബാറുടമകളുമായുള്ള ചര്‍ച്ച ഇന്ന് പത്ത് വയസ്സിന് മുന്‍പ് കൊവിഡ് കാലത്ത് ശബമലയിലെത്താന്‍ ആഗ്രഹിച്ചതാണെന്നും […]

മാമാനിക്കുന്ന് ക്ഷേത്രത്തില്‍ ‘മറികൊത്തല്‍’ നടത്തി നടന്‍ മോഹന്‍ലാല്‍

ഇരിക്കൂര്‍: നടന്‍ മോഹന്‍ലാല്‍ ഇരിക്കൂര്‍ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ബുധനാഴ്ച പുലര്‍ച്ചെ 5.30-നാണ് ക്ഷേത്രത്തിലെത്തിയത്. Also Read ;കണ്ണൂരിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നേടാം എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.മുരളീധരനും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു. ദര്‍ശനത്തിനുശേഷം ക്ഷേത്രത്തിലെ വഴിപാടായ ‘മറികൊത്തല്‍’ നടത്തി. ക്ഷേത്രത്തിന്റെ ഐതിഹ്യം ചോദിച്ചറിഞ്ഞ് മേല്‍ശാന്തി ചന്ദ്രന്‍ മൂസതില്‍നിന്ന് പ്രസാദം സ്വീകരിച്ചു. ഏഴുമണിയോടെ മടങ്ങി. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

മേടമാസ വിഷു പൂജ; ശബരിമല നട തുറന്നു,വിഷുക്കണി ദര്‍ശനം 14 ന് പുലര്‍ച്ചെ മൂന്നു മുതല്‍

പത്തനംതിട്ട: വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് ആണ് നട തുറന്നത്. തീര്‍ത്ഥാടകര്‍ക്ക് എട്ടു ദിവസം ദര്‍ശനം നടത്താനാകും. Also Read ; കോടതികളിലെ കറുത്ത ഗൗണ്‍ ഒഴിവാക്കി; വേനല്‍ കനക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ തീരുമാനം ഇന്നു മുതല്‍ 18 വരെ ദിവസവും പൂജകള്‍ ഉണ്ട്. വിഷുക്കണി ദര്‍ശനം 14 ന് പുലര്‍ച്ചെ മൂന്നു മണി മുതല്‍ ഏഴു മണി വരെയാണ്. 13 ന് […]

ലക്ഷണമൊത്ത യന്ത്ര ആനയെ നടയ്ക്കിരുത്തി പ്രിയാമണി

ഒറിജിനല്‍ ആനയെവെല്ലുന്ന ലക്ഷണമൊത്ത കൊമ്പനെ നടയ്ക്കിരുത്തി പ്രിയാമണി. നീണ്ട കൊമ്പും തലപ്പൊക്കവുമുള്ള യന്ത്ര ആനയെയാണ് കാലടി മറ്റൂര്‍ തൃക്കയില്‍ മഹാദേവ ക്ഷേത്രത്തില്‍ പ്രിയാമണി നടയ്ക്കിരുത്തിയത്. മൃഗ സ്നേഹികളുടെ സംഘടനയായ പെറ്റയുമായി ചേര്‍ന്നാണ് താരം മെഷീന്‍ ആനയെ സംഭാവന ചെയ്തത്. Also Read ; ആദ്യം പ്രാര്‍ത്ഥന പിന്നീട് മോഷണം; യുവാവ് പിടിയില്‍ ഇനി മുതല്‍ ഈ മക്കാനിക്കല്‍ ആനയാണ് ക്ഷേത്രചടങ്ങുകളുടെ ഭാഗമാവുക. യഥാര്‍ത്ഥ ആനയുടെ രീതിയില്‍ തന്നെയാണ് യന്ത്ര ആനയെയും തയാറാക്കിയിരിക്കുന്നത്. മൂന്ന് മീറ്റര്‍ ഉയരവും 800 കിലോ […]

ആദ്യം പ്രാര്‍ത്ഥന പിന്നീട് മോഷണം; യുവാവ് പിടിയില്‍

ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച് നിന്ന യുവാവ് ചുറ്റും ആരുമില്ലെന്ന് ഉറപ്പ് വരുത്തി കാണിക്കവഞ്ചിയില്‍ നിന്ന് പണം മോഷ്ടിച്ച യുവാവ് പിടിയില്‍. രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിയായ ഗോപേഷ് ശര്‍മയാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ അല്‍വാറിലെ ആദര്‍ശ് നഗറിലുളള ക്ഷേത്രത്തിലാണ് മോഷണം നടന്നത്. പ്രാര്‍ത്ഥിച്ച് നില്‍ക്കുന്ന യുവാവ് ചുറ്റുപാടും ആരുമില്ലെന്ന് നിരീക്ഷിക്കുന്നത് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് കാണിക്ക വഞ്ചിയില്‍ കൈയിട്ട് പണമെടുത്ത് പോക്കറ്റിലിട്ടതിന് പിന്നാലെ ക്ഷേത്രത്തിലുണ്ടായിരുന്ന വെളളിയാഭരണങ്ങളും കുടകളും എടുത്ത് പുറത്തേക്ക് പോകുന്നതും കാണാം. തുടര്‍ന്ന് പോലീസ് നടത്തിയ […]

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മൂർഖനെ തോളിലിട്ട് അഭ്യാസപ്രകടനം; യുവാവിന് പാമ്പുകടിയേറ്റു

ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ മൂര്‍ഖന്‍ പാമ്പിനെ തോളിലിട്ട് സാഹസത്തിന് മുതിര്‍ന്ന യുവാവിന് പാമ്പ് കടിയേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കൊല്ലം പാരിപ്പള്ളി സ്വദേശി സുനില്‍ കുമാറിനാണ് കടിയേറ്റത്. വടക്കേ നടയിലെ ഗേറ്റിന് സമീപത്തെ സെക്യൂരിറ്റി ക്യാബിന് സമീപം തിങ്കളാഴ്ച രാത്രി 11 മണിയോടെ പാമ്പിനെ കണ്ടെത്തുകയായിരുന്നു. പിന്നീട് സുരക്ഷ ജീവനക്കാരും പോലീസും ചേര്‍ന്ന് പാമ്പിനെ ആളൊഴിഞ്ഞ ഭാഗത്തേക്ക് ഓടിച്ചുവിട്ടു. Also Read ;ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ എലോണ്‍ മസ്‌ക് രണ്ടാം സ്ഥാനത്തേക്ക് നാരായണാലയം ഭാഗത്തേക്ക് ഇഴഞ്ഞുനീങ്ങിയ […]

സ്മാര്‍ട്ടായി ദേവസ്വം ഗസ്റ്റ്ഹൗസുകള്‍

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗസ്റ്റ് ഹൗസുകളെല്ലാം സമാര്‍ട്ടാകുന്നു. പാഞ്ചജന്യത്തില്‍നിന്നാണ് തുടക്കംകുറിക്കുന്നത്. പാഞ്ചജന്യത്തില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളതിനാല്‍ ഇനി പുതുമോടിയോടെ താമസിക്കാം. ചൊവ്വാഴ്ച്ച മുതല്‍ ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാം.ശ്രീവത്സം ഗസ്റ്റ് ഹൗസും കൗസ്തുഭവും എത്രയും പ്പെട്ടന്ന് തന്നെ ഓണ്‍ലൈന്‍ ആവുമെന്നാണ് റിപ്പോര്‍ട്ട്. ഗുരുവായൂരില്‍ വരുന്ന ഭക്തര്‍ക്ക് ചുരുങ്ങിയ നിരക്കില്‍ താമസിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ശ്രീവത്സം വി ഐപികള്‍ക്കുള്ളതാണെങ്കില്‍ പാഞ്ചജന്യവും കൗസ്തുഭവും സാധാരണക്കാരായ ഭക്തര്‍ക്കുള്ളതാണ്. Also Read ; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ച: […]