പദ്മശ്രീക്ക് പിന്നാലെ ബൊപ്പണ്ണക്ക് ഗ്രാന്‍ഡ്സ്ലാം; 43ാം വയസില്‍ വിസ്മയനേട്ടം ഓസീസ് താരത്തിനൊപ്പം

മെല്‍ബണ്‍: ടെന്നീസിലെ ലോകറെക്കോര്‍ഡിനും പദ്മശ്രീ നേട്ടത്തിനും പിന്നാലെ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയ്ക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും. ശനിയാഴ്ച നടന്ന പുരുഷ ഡബിള്‍സ് ഫൈനലില്‍ ഇറ്റാലിയന്‍ ജോഡികളായ സൈമണ്‍ ബൊലെലി-ആന്ദ്രെ വാവസോരി സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് 7-6(7-0), 7-5 കീഴടക്കിയായിരുന്നു ബൊപ്പണ്ണയുടെയും പങ്കാളി ഓസ്‌ട്രേലിയയുടെ മാത്യു എബ്ദെന്റെയും കിരീട നേട്ടം. ബൊപ്പണ്ണയുടെ കരിയറിലെ രണ്ടാം ഗ്രാന്‍സ്ലാം നേട്ടവും ആദ്യ പുരുഷ ഡബിള്‍സ് ഗ്രാന്‍സ്ലാം കിരീടവുമാണിത്. ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന പ്രായം കൂടിയ പുരുഷ താരം കൂടിയാണ് ബൊപ്പണ്ണ. മിക്‌സഡ് […]