നീലേശ്വരം അപകടം; അലക്ഷ്യമായി പടക്കങ്ങള്‍ കൈകാര്യം ചെയ്തതിന് കേസെടുത്ത് പോലീസ്, കമ്മിറ്റി ഭാരവാഹികള്‍ കസ്റ്റഡിയില്‍
കാസര്‍കോട്: കാസര്‍കോഡ് നീലേശ്വരത്ത് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയില്‍ പോലീസ് കേസെടുത്തു. സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതിനാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ പോലീസ് കസ്റ്റഡിയിലെടുത്തു. Also Read; നീലേശ്വരം വെടിക്കെട്ടപകടം: വെടിക്കെട്ട് നടത്തുന്നതിന് അനുമതിയുണ്ടായിരുന്നില്ലെന്ന് കലക്ടര്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയുമാണ് കസ്റ്റഡിയിലെടുത്തത്. തെയ്യം നടക്കുന്നതിന്റെ സമീപത്ത് തന്നെ ക്ഷേത്ര കലവറയില്‍ പടക്കങ്ങള്‍ സൂക്ഷിച്ചത് ഗുരുതര വീഴ്ചയാണെന്നാണ് ആരോപണം. പടക്കങ്ങള്‍ […]