കൊടകര കുഴല്‍പ്പണക്കേസ്: ഇ.ഡിയോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: കൊടകര കുഴല്‍പ്പണക്കേസിലെ അന്വേഷണത്തില്‍ ഇ.ഡിയോട് വിശദീകരണം തേടി ഹൈക്കോടതി. കൊടകര കേസിലെ സാക്ഷിയായ സന്തോഷ് ഇ.ഡി അന്വേഷണം പൂര്‍ത്തിയാക്കാത്തതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് നടപടി. മൂന്നാഴ്ചക്കകം വിശദീകരണം നല്‍കാനാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഉത്തരവിട്ടത്. കേസിലെ എതിര്‍കക്ഷികളായ ഇന്‍കം ടാക്‌സ് വകുപ്പിനും തെരഞ്ഞെടുപ്പ് കമീഷനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. Also Read; ഇ പി വന്നാല്‍ യുഡിഎഫ് സ്വീകരിക്കും: എം എം ഹസ്സന്‍ അതേസമയം കൊടകര കുഴല്‍പ്പണ കേസ് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ പുതിയ സംഘത്തെ […]

‘സതീശിന് പിന്നില്‍ താനാണെന്ന് വരുത്തി തീര്‍ക്കുകയാണ്’ കൊടകര കുഴല്‍പ്പണക്കേസില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് പൊട്ടിത്തെറിച്ച് ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് പൊട്ടിത്തെറിച്ച് ബിജെപി നേതാവ് ശോഭാസുരേന്ദ്രന്‍. തിരൂര്‍ സതീശിന് പിന്നില്‍ താനാണെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. തനിക്കെതിരെ പുറത്തുവരുന്ന ആരോപണങ്ങളെല്ലാം തെറ്റാണ്. രേഖയില്ലാതെയാണ് തനിക്കെതിരെ വലിയ ആരോപണം ഉന്നയിക്കുന്നത്. സതീശിന്റെ പിറകില്‍ ശോഭയാണെന്ന് ചാര്‍ത്തി നല്‍കുകയാണ്. മാധ്യമങ്ങള്‍ തനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. തന്റെ ജീവിതം വെച്ച് കളിക്കാന്‍ ഒരാളെയും ഞാന്‍ അനുവദിക്കില്ലെന്നും ശോഭ സുരേന്ദ്രന്‍ രൂക്ഷഭാഷയില്‍ പ്രതികരിച്ചു. Also Read; രാഷ്ട്രീയ ഗുണ്ടകള്‍ തന്നെ അക്രമിച്ചുവെന്ന് എന്തുകൊണ്ട് സുരേഷ് ഗോപി നേരത്തെ […]