January 15, 2026

തിരുവനന്തപുരത്ത് ഇനി സര്‍ക്കുലര്‍ സര്‍വീസ് ഇല്ല, 10 രൂപ ബസ്‌ യാത്ര നിര്‍ത്തി

തിരുവനന്തപുരം: ഇ – ബസ് സര്‍വീസുമായി ബന്ധപ്പെട്ട് മേയറും ഗതാഗതമന്ത്രിയും തമ്മിലുള്ള പോരില്‍ നഗരവാസികള്‍ക്ക് കുറഞ്ഞ നിരക്കിലെ ബസ് നഷ്ടമായി. സാധാരണ ബസുകള്‍ ഓടാത്ത സ്ഥലങ്ങളിലേക്ക് ഓടിയ സര്‍ക്കുലര്‍ സര്‍വീസ് യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദവും ആശ്വാസകരവും ആയിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… 15 കിലോമീറ്റര്‍മുതല്‍ 20 കിലോമീറ്റര്‍വരെ സഞ്ചരിക്കാന്‍ 10 രൂപ മാത്രം നല്‍കിയാല്‍ മതിയായിരുന്നു. വീട്ടുജോലിയടക്കമുള്ളവയ്ക്കു പോകുന്ന താഴ്ന്ന വരുമാനക്കാരായ സ്ത്രീകള്‍ക്കും കൂലിപ്പണിക്കാരടക്കമുള്ള സാധാരണക്കാര്‍ക്കും ഈ സര്‍വീസ് […]

എംഎല്‍എ ഓഫീസ് കെട്ടിടം വേണമെന്ന് ആര്‍ ശ്രീലേഖ; കരാര്‍ അവസാനിക്കാതെ മാറില്ലെന്ന് വി കെ പ്രശാന്ത് എംഎല്‍എ

തിരുവനന്തപുരം: വട്ടിയൂര്‍കാവ് എംഎല്‍എ വി കെ പ്രശാന്തിനോട് ഓഫീസ് ഒഴിയണമെന്ന ആവശ്യം ഉന്നയിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. ഇന്ന് രാവിലെ ഫോണിലൂടെയാണ് ആവശ്യം ഉന്നയിച്ചത്. ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടമാണ് തനിക്ക് സൗകര്യമെന്നാണ് ശ്രീലേഖയുടെ വാദം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… എന്നാല്‍ വാടക കരാര്‍ അവസാനിക്കാതെ മാറില്ലെന്നാണ് വി കെ പ്രശാന്തിന്റെ നിലപാട്. തന്റെ കാലാവധി മൂന്ന് വര്‍ഷം കൂടി ബാക്കിയുണ്ടെന്ന് എംഎല്‍എ മറുപടിയും നല്‍കി. ബിജെപി ഭൂരിപക്ഷമുള്ള […]

മേയര്‍ സ്ഥാനം കൈവിട്ടുപോയി; ആര്‍ ശ്രീലേഖ കടുത്ത അതൃപ്തിയില്‍

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം കൈവിട്ടുപോയതില്‍ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ അതൃപ്തിയില്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശ്രീലേഖയെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നുള്ള പ്രചാരണം നടന്നിരുന്നു. എന്നാല്‍ അവസാന നിമിഷം വിവി രാജേഷിനെ മേയറാക്കാന്‍ തീരുമാനിക്കുകയായിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ശ്രീലേഖയുടെ അതൃപ്തി പാര്‍ട്ടിയെ നേരിട്ട് അറിയിച്ചതായാണ് വിവരം. ഇതു സംബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വം അടിയന്തിരമായി വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. ശ്രീലേഖയെ അതൃപ്തി ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് […]

പുകമഞ്ഞ്; ഡല്‍ഹി – തിരുവനന്തപുരം വിമാനം റദ്ദാക്കി, വലഞ്ഞ് യാത്രക്കാര്‍

ന്യൂഡല്‍ഹി: കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ഇന്ത്യ വിമാന സര്‍വീസ് റദ്ദാക്കി. എയര്‍ ഇന്ത്യ ബദല്‍ സംവിധാനം ഒരുക്കുന്നില്ലെന്നാണ് പരാതി. യാത്രക്കാര്‍ സ്വന്തം ചെലവില്‍ നാട്ടിലേക്ക് മടങ്ങണമെന്നാണ് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. റീഫണ്ട് 7 ദിവസത്തിനകം നല്‍കുമെന്നും അറിയിച്ചു. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ അറിയാം വിദേശത്തു നിന്ന് ഡല്‍ഹി വഴി തിരുവനന്തപുരത്തേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാരും പ്രതിസന്ധിയിലായി. ഡല്‍ഹിയില്‍ പുകമഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്ന് ദൃശ്യപരത പൂജ്യത്തിലേക്കെത്തി. ഡല്‍ഹി വിമാനത്താവളത്തില്‍ നിരവധി വിമാന സര്‍വീസുകള്‍ […]

ആരാകും തിരുവനന്തപുരം മേയര്‍ ? ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയറെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയ്ക്ക് പോകും. ഇന്നോ നാളെയോ ഡല്‍ഹിയില്‍ നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പേരാണ് മേയര്‍ സ്ഥാനത്തേക്കുള്ള സാധ്യതാ ലിസ്റ്റില്‍ പരിഗണനയില്‍ ഉള്ളത്. പോറ്റിയേ കേറ്റിയേ പാരഡി ഗാനത്തിനെതിരായ പരാതി; പ്രാഥമിക അന്വേഷണം നടത്തും പ്രധാനമന്ത്രിയുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂ. ശ്രീലേഖയെ മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത് ബിജെപിക്ക് രാഷ്ട്രീയമായ മേല്‍ക്കൈ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. […]

മകനെ ഐസിസില്‍ ചേരാന്‍ നിര്‍ബന്ധിച്ചു; അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ യു.എ.പി.എ ചുമത്തി

തിരുവനന്തപുരം: പതിനാറ് വയസുകാരനെ ഐസിസില്‍ ചേരാന്‍ നിര്‍ബന്ധിച്ച അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ കേസെടുത്തു. വെഞ്ഞാറംമൂട് ആണ് സംഭവം. രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ എന്‍ ഐ എ യു.എ.പി.എ ആണ് ചുമത്തിയത്. പത്തനംതിട്ട സ്വദേശിയായ കുട്ടിയുടെ മാതാവ് വെമ്പായം സ്വദേശിയായ യുവാവിനെ രണ്ടാം വിവാഹം കഴിക്കുന്നതിനിടെ കുട്ടിയെ ഐസിസില്‍ ചേരാന്‍ നിര്‍ബന്ധിച്ചു. നെടുമ്പാശ്ശേരി റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മാണം ഡിസംബറില്‍; ആദ്യഘട്ടമായി 10 കോടി അനുവദിച്ചു, ആകെ ചെലവ് 20 കോടി കുട്ടി ഇത് നിരസിച്ചതോടെ നാട്ടിലെത്തിച്ച് മതപഠനശാലയിലാക്കി. കുട്ടിയുടെ സ്വഭാവത്തില്‍ വ്യത്യാസം കണ്ട […]

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പ്രമുഖ മുഖങ്ങളെ ഇറക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥനെയും വീണയെയും മത്സരിപ്പിക്കും. പ്രചാരണം നയിക്കാന്‍ കെ മുരളീധരന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കോര്‍പ്പറേഷനില്‍ മൂന്നാം സ്ഥാനമാണ് കോണ്‍ഗ്രസിനുള്ളത്. കെ എസ് ശബരീനാഥന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍, ഡിസിസി ജനറല്‍ സെക്രട്ടറി എം എസ് അനില്‍കുമാര്‍ എന്നിവര്‍ അടക്കം യുവ മുഖങ്ങളെ രംഗത്തിറക്കി ഭരണം ഉറപ്പുവരുത്താനാണ് നീക്കം. കഴിഞ്ഞദിവസം ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിലാണ് തീരുമാനം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ശബരിനാഥന്‍ കവടിയാര്‍ ഡിവിഷനില്‍ നിന്നാണ് മത്സരിക്കുക. സ്വന്തം […]

ഓണം ബമ്പർ ഫലം പ്രഖ്യാപിച്ചു; ബമ്പറടിച്ചത് TH 577825 ടിക്കറ്റിന്

തിരുവനന്തപുരം: 2025ലെ ഓണം ബമ്പർ നറുക്കെടുത്തു. BR 105 എന്ന സീരീയൽ നമ്പറാണ് നറുക്കെടുത്തിരിക്കുന്നത്. 25 കോടി രൂപയുടെ ഒന്നാം സമ്മാനം TH 577825 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. ആരാകും 25 കോടിയുടെ ഭാ​ഗ്യശാലി എന്നറിയാൻ ഇനിയും കാത്തിരിക്കണം. ഇതോടൊപ്പം 12 കോടിയുടെ പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനം ഇന്ന് നടന്നു. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിലാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നറുക്കെടുപ്പും പ്രകാശനവും നടത്തിയത്. കനത്ത മഴയും ജിഎസ്ടി […]

ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവ്; യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങി, ചികിത്സാ പിഴവ് സമ്മതിച്ച് ഡോക്ടര്‍

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവ്. തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനിടെ രോഗിയുടെ ശരീരത്തില്‍ 50 സെന്റീമീറ്റര്‍ കേബിള്‍ കുടുങ്ങി. സംഭവത്തില്‍ തനിക്ക് വീഴ്ച പറ്റിയതായി ഡോ. രാജീവ് കുമാര്‍ സമ്മതിച്ചു. കാട്ടാക്കട സ്വദേശി സുമയ്യ ഡിഎംഒയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. കേബിള്‍ രക്തക്കുഴലുമായി ഒട്ടിച്ചേര്‍ന്നിരിക്കുകയാണ്. Also Read: ഇരകള്‍ ആരും പരാതി നല്‍കിയിട്ടില്ല; രാഹുലിനെതിരെയുള്ളത് കള്ളക്കേസെന്ന് കൊടിക്കുന്നില്‍ എക്സറേ പരിശോധനയിലാണ് നെഞ്ചിനകത്ത് കേബിള്‍ കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയുടെ ബന്ധുവായി ഡോക്ടര്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. ഐസിയുവില്‍ ഗൈഡ് […]

നടുറോഡില്‍ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവും തമ്മില്‍ തര്‍ക്കം; കേസെടുക്കാതെ വിട്ടയച്ചു

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവും തമ്മില്‍ തര്‍ക്കം. ശാസ്തമംഗലത്ത് വാഹനം വഴിമാറ്റുന്നതിനെ ചൊല്ലിയാണ് വിനോദ് കൃഷ്ണയുമായി വാക്കുതര്‍ക്കമുണ്ടായത്. Also read: ഏതു ചീഞ്ഞുനാറിയ കഥകള്‍ക്കൊപ്പവും ചേര്‍ത്ത് അപഹസിക്കാനുള്ളതല്ല എന്റെ ജിവിതം; പരാതി നല്‍കി ടി. സിദ്ദിഖിന്റെ ഭാര്യ ഇന്നലെ രാത്രി 11 മണിയ്ക്കായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള തര്‍ക്കം 15 മിനിറ്റ് നീണ്ടപ്പോള്‍, മാധവിനെ പൊലീസ് കൊണ്ടുപോവുകയും മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു. മാധവ് സുരേഷ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. രണ്ടുപേര്‍ക്കുമെതിരെ […]