December 31, 2025

എഴുപത്തി രണ്ട് സീറ്റ് കിട്ടട്ടെ, മുഖ്യമന്ത്രി ചര്‍ച്ചകള്‍ എന്നിട്ട് മതിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ന്യൂഡല്‍ഹി: യുഡിഎഫിന് കേരളത്തില്‍ മൂന്നാമതും ഭരണം നഷ്ടപ്പെടാന്‍ പാടില്ലെന്നും അതിനനുസരിച്ച് ഉയര്‍ന്നുനില്‍ക്കാന്‍ പാര്‍ട്ടിക്ക് സാധിക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരളത്തില്‍ നേതാക്കള്‍ക്കിടയില്‍ മറ്റേത് കാലത്തേക്കാളും ഐക്യമുണ്ട്. എന്നാല്‍ ഒരു യുദ്ധഭൂമിയിലേക്ക് പോകുമ്പോള്‍ കൂടുതല്‍ ഐക്യമുണ്ടാകണം. ജനങ്ങളും അതാണ് ആഗ്രഹിക്കുന്നത്. 72 സീറ്റ് കിട്ടട്ടെ. മുഖ്യമന്ത്രി ചര്‍ച്ചകള്‍ എന്നിട്ട് മതി. ഭൂരിപക്ഷത്തിന്റെ ലക്ഷ്മണ രേഖ കടക്കട്ടെ. ആത്മസംയമനത്തോടെ മുന്നോട്ട് പോകാന്‍ സാധിക്കണം എന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. ഹൈക്കമാന്‍ഡ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയപ്പോഴായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. Also Read; കോഴിക്കോട് […]