December 1, 2025

തൊടുപുഴയിലെ ബിജുവിന്റെ കൊലപാതകം; ക്വട്ടേഷന്‍ ഏറ്റെടുത്തത് ലഹരി വ്യാപാര സംഘത്തിലെ പ്രധാന കണ്ണി

തൊടുപുഴ: തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതകത്തില്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത മുഹമ്മദ് അസ്ലം ലഹരി വ്യാപാര സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് പോലീസ്. 14 കിലോ കഞ്ചാവുമായി മുമ്പ് മുഹമ്മദ് അസ്ലമിനെ വരാപ്പുഴ പോലീസ് പിടികൂടിയിരുന്നു. ഒരാഴ്ചയായി ക്വട്ടേഷന്‍ സംഘം ഇടുക്കിയില്‍ തമ്പടിച്ചിരുന്നു. ബിജു വീട്ടില്‍ വരുന്നതും പോകുന്നതുമുള്‍പ്പെടെ സംഘം നിരീക്ഷിച്ച് വ്യക്തമായ ഗൂഢാലോചനയോടെയാണ് പദ്ധതി തയ്യാറാക്കിയത്. അഞ്ച് ലക്ഷം രൂപയ്ക്കാണ് ജോമോന്‍ ക്വട്ടേഷന്‍ നല്‍കിയത്. ഇതില്‍ 12000 രൂപ അഡ്വാന്‍സായി ഗൂഗിള്‍ പേ വഴി നല്‍കി. Also Read; അമ്മയും […]