യുവതിയുടെ സ്വകാര്യവീഡിയോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; 2.57 കോടി രൂപയും ആടംബര കാറും തട്ടിയ പ്രതി അറസ്റ്റില്‍
ബംഗളൂരു: യുവതിയുടെ സ്വകാര്യവീഡിയോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 2.57 കോടി രൂപയും ആടംബര കാറും തട്ടിയ പ്രതി അറസ്റ്റില്‍. സുഹൃത്തായ മോഹന്‍കുമാറാണ് അറസ്റ്റിലായത്. മോഹന്‍കുമാറും യുവതിയും ബോര്‍ഡിങ് സ്‌കൂളില്‍ ഒരുമിച്ചാണ് പഠിച്ചത്. പഠിക്കുന്ന സമയം തൊട്ടെ ഉറ്റ സുഹൃത്തുക്കളായിരുന്നെങ്കിലും പഠനം അവസാനിച്ചപ്പോള്‍ ഇരുവരും പിരിയുകയായിരുന്നു. ശേഷം വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍കുമാറും യുവതിയും വീണ്ടും കണ്ടുമുട്ടി.ഇത് പിന്നീട് പ്രണയത്തിലേക്കെത്തി. പ്രണയത്തിലായതിന് പിന്നാലെ വിവാഹം കഴിക്കാമെന്ന് യുവതിയെ വിശ്വസിപ്പിച്ച് ഇരുവരും ഒന്നിച്ച് യാത്രകള്‍ നടത്തി. ഈ അവസരങ്ങളില്‍ യുവതിയുമായുളള സ്വകാര്യവിഡിയോകള്‍ പ്രതി എടുത്തിരുന്നു. […]