നാട്ടികയിലെ അപകടം ; ഡ്രൈവറുടെ ലൈസന്‍സും വാഹനത്തിന്റെ രജിസ്‌ട്രേഷനും സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: തൃശൂര്‍ നാട്ടികയിലുണ്ടായ ദാരുണമായ അപകടത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ അഞ്ച് പേരുടെ ജീവനാണ് നഷ്ടമായത്. നാട്ടിക അപകടം ദൗര്‍ഭാഗ്യകരമായ സംഭവമാണ്. സംഭവത്തില്‍ ഗതാഗത കമീഷണറുടെ പ്രാഥമിക റിപ്പോര്‍ട്ട് കിട്ടി. മദ്യ ലഹരിയിലാണ് ക്ലീനര്‍ വണ്ടി ഓടിച്ചത്. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. വാഹനത്തിന്റെ രജിസ്‌ട്രേഷനും സസ്‌പെന്‍ഡ് ചെയ്യും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു. Also Read ; ഭരണഘടന സമൂഹത്തിന്റെ […]