September 8, 2024

തൃശൂര്‍ പൂരം കലക്കാന്‍ ഗൂഡാലോചന നടന്നുവെന്നത് വെറും ആരോപണം, ‘തൃശ്ശൂരില്‍ താമര വിരിഞ്ഞപ്പോള്‍ സുനില്‍കുമാറിന്റെ ചെവിയില്‍ ചെമ്പരത്തി വിരിഞ്ഞു’; പരിഹസിച്ച് കെ സുരേന്ദ്രന്‍

കൊച്ചി: തൃശൂര്‍ പൂരം കലക്കാന്‍ ഗൂഡാലോചന നടന്നുവെന്ന വി എസ് സുനില്‍ കുമാറിന്റെ പ്രസ്ഥാവന വെറും ആരോപണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തൃശൂരില്‍ താമര വിരിഞ്ഞപ്പോള്‍ സുനില്‍ കുമാറിന്റെ ചെവിയില്‍ ചെമ്പരത്തി വിരിഞ്ഞുവെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. അതേസമയം പി വി അന്‍വര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ചേര്‍ന്ന് പറഞ്ഞു തീര്‍ക്കാന്‍ ഇത് കുടുംബ പ്രശ്‌നമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സിപിഐഎം കേന്ദ്രനേതൃത്വം എന്താണ് മിണ്ടാത്തതെന്ന് ചോദിച്ച സുരേന്ദ്രന്‍ ബിനോയ് വിശ്വത്തിന് നട്ടെല്ലിന്റെ സ്ഥാനത്ത് […]

തൃശൂര്‍ പൂരം മികച്ച രീതിയില്‍ ഏകോപിപ്പിക്കും: കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

ത്യശൂര്‍ : ജില്ലയുടെ ആവശ്യങ്ങളും സാധ്യതകളും വിശദമായി പഠിച്ചുള്ള ഇടപെടലുകള്‍ നടത്തുമെന്നും പൊതുജനങ്ങള്‍ക്ക് സുതാര്യമായും സമയബന്ധിതമായും സേവനങ്ങള്‍ ലഭ്യമാക്കുമെന്നും കളക്ടര്‍ ആയി ചുമതലയേറ്റ അര്‍ജുന്‍ പാണ്ഡ്യന്‍. തൃശൂര്‍ പൂരം മികച്ച രീതിയില്‍ ഏകോപിപ്പിക്കും. കാലവര്‍ഷത്തോടനുബന്ധിച്ചുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. Also Read ;ഏഷ്യാകപ്പ് വനിതാ ട്വന്റി-20 ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ജയം സമഗ്രവികസനത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് ജീവനക്കാരുടെ സഹകരണവും പിന്തുണയും അദ്ദേഹം ആവശ്യപ്പെട്ടു. രാവിലെ 10ന് സിവില്‍ സ്റ്റേഷനില്‍ എത്തിയ കളക്ടറെ അഡീഷനല്‍ ജില്ലാമജിസ്‌ട്രേട്ട് […]

തൃശൂര്‍ പൂരത്തിലെ പോലീസ് ഇടപെടല്‍ ; സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന് സ്ഥാനമാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയില്‍ അഴിച്ചു പണി. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ ഐപിഎസിനെ സ്ഥാനത്ത് നിന്ന് മാറ്റി. പകരം പുതിയ സിറ്റി പോലീസ് കമ്മീഷണറായി ആര്‍ ഇളങ്കോ ഐപിഎസിനെ നിയമിച്ചു. അങ്കിത് അശോകന്റെ പുതിയ നിയമനം സംബന്ധിച്ച് ഉത്തരവ് പിന്നീട് അറിയിക്കും. അതേസമയം എറണാംകുളം ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തില്‍ എസ് പിയുടെ പോസ്റ്റ് രൂപീകരിച്ചു.കെ ഇ ബൈജുവിനാണ് പ്രസ്തുത പോസ്റ്റിലേക്ക് നിയമനം നല്‍കിയിരിക്കുന്നത്. Also Read ; ജനം തോല്‍പ്പിച്ചവരുടെ നെഞ്ചത്ത് കുത്തിയിട്ട് […]

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കുമോ; 17 ന് തീരുമാനം അറിയാം

കൊച്ചി: തൃശൂര്‍ പൂരത്തിന്റെ പ്രധാന ചടങ്ങായ തെക്കേ ഗോപുര നട തുറക്കുന്നതിന് ഇത്തവണ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കണോ എന്ന കാര്യത്തില്‍ ഈ മാസം 17 ന് കോടതി തീരുമാനിക്കും. പൂരത്തോടനുബന്ധിച്ച് ആനകളെ എഴുന്നള്ളിക്കുന്ന കാര്യത്തില്‍ മുഴുവന്‍ ആനകളുടേയും പട്ടികയും, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും കോടതിയില്‍ സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.ഈ മാസം പതിനാറാം തീയതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. Also Read ;ആനയെഴുന്നള്ളിപ്പ് നിര്‍ദേശങ്ങളുമായി […]

ആനയെഴുന്നള്ളിപ്പ് നിര്‍ദേശങ്ങളുമായി വനം വകുപ്പ്; അപ്രായോഗ്യമെന്ന് പാറമേക്കാവ് -തിരുവമ്പാടി ദേവസ്വങ്ങള്‍

തൃശൂര്‍: വിഖ്യാതമായ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. ഏപ്രില്‍ 19നാണ് ലോകപ്രശസ്ഥമായ തൃശൂര്‍ പൂരം. 17 ന് രാത്രി സാമ്പിള്‍ വെടിക്കെട്ടും. അന്ന് രാവിലെ തന്നെ തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങളുടെ ആനചമയ പ്രദര്‍ശനവും തുടങ്ങും. പൂരത്തോടനുബന്ധിച്ച് ആനയെഴുന്നള്ളിപ്പ് സംബന്ധിച്ച പുതിയ ഉത്തരവിറക്കിയിരിക്കുകയാണ് വനം വകുപ്പ്. ഈ ഉത്തരവ് പ്രകാരം മേളം,വാദ്യം,തീവെട്ടി എന്നിവയെല്ലാം ആനകളുടെ 50 മീറ്റര്‍ അകലെയാകണമെന്നും.ആനകളുടെ 50 മീറ്റര്‍ അടുത്ത് പാപ്പാന്‍മാര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ എന്നും ആനകള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം വേണമെന്നും […]