തൃശൂര്‍ പൂരം കലക്കല്‍ വിവാദം: പോലീസിന് ഒഴികെ മറ്റ് വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിലെ വകുപ്പുകളുടെ വീഴ്ച സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയായി. പോലീസിന് ഒഴികെ മറ്റു വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. Also Read; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. എഡിജിപി മനോജ് എബ്രഹാം അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. വനം, തദ്ദേശം, ഫയര്‍ഫോഴ്‌സ്, ജില്ലാ ഭരണ കൂടം, എക്‌സ്‌പ്ലോസീവ് തുടങ്ങിയ വകുപ്പുകളുടെ വീഴ്ചയാണ് എഡിജിപി മനോജ് എബ്രഹാം അന്വേഷിച്ചത്. ഇതിലാണ് പോലീസ് ഒഴികെ മറ്റു വകുപ്പുകള്‍ക്ക് […]

പൂരം കലക്കിയയാള്‍ നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് കെ മുരളീധരന്‍

തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയ സംഭവത്തില്‍ സര്‍ക്കാരിന് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ബി.ജെ.പിയെ വിജയിപ്പിക്കാനായി പൂരം കലക്കലില്‍ മുന്‍കൈയെടുത്തയാളാണ് എം.ആര്‍ അജിത് കുമാര്‍. അങ്ങനെയൊരാളെ തന്നെയാണ് റിപ്പോര്‍ട്ട് നല്‍കാന്‍ നിയോഗിച്ചത്. ആ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ല. നരേന്ദ്ര മോദിയുടെയും പിണറായി വിജയന്റെയും ഇടയിലെ പാലമാണ് അജിത് കുമാറെന്നും മുരളീധരന്‍ വിമര്‍ശിച്ചു. Also Read; ‘സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു’ ; വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം അജിത് കുമാറിനെ സംരക്ഷിക്കാന്‍ […]