October 16, 2025

പൂരം കലക്കല്‍ വിവാദം ; എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് എഡിജിപി എം ആര്‍ അജിത് കുമാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്. നേരത്തെ ഡിജിപി തള്ളിക്കളഞ്ഞതാണ് എഡിജിപിയുടെ ഈ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ തിരുവമ്പാടി ദേവസ്വത്തിന് രൂക്ഷ വിമര്‍ശനമാണുള്ളത്. ദേവസ്വത്തിലെ ചിലര്‍ ഗൂഡാലോചന നടത്തിയെന്നും പൂര നാളില്‍ ബോധപൂര്‍വം കുഴപ്പം ഉണ്ടാക്കിയെന്നുമാണ് എഡിജിപിയുടെ റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. കൂടാതെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ […]

പൂരം കലക്കല്‍ വിവാദം ; ‘രാഷ്ട്രീയലക്ഷ്യത്തോടെയെന്ന് സുനില്‍ കുമാര്‍’, മൊഴിയെടുക്കാന്‍ അന്വേഷണ സംഘം

തൃശ്ശൂര്‍: പൂരം കലക്കല്‍ വിവാദത്തില്‍ സിപിഐ നേതാവ് വി എസ് സുനില്‍കുറിനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ച് അന്വേഷണ സംഘം. പൂരം കലക്കല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് ആവര്‍ത്തിച്ച് സുനില്‍കുമാര്‍. സംഭവത്തില്‍ ബിജെപിക്കും ആര്‍എസ്എസിനും അന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ്‌ഗോപിക്കും പങ്കുണ്ടെന്നും സുനില്‍ കുമാര്‍ ആരോപിച്ചു. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ ഇതെല്ലാം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശൂര്‍ പൂര വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് മൊഴിയായി ഇക്കാര്യങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ അദ്ദേഹം തന്നെ കേള്‍ക്കാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതിയിരുന്നതെന്നും പറഞ്ഞു. Also […]

പൂരവേദിയില്‍ ആംബുലന്‍സിലെത്തിയ സംഭവം ; സുരേഷ്‌ഗോപിക്കെതിരെ കേസെടുത്ത് പോലീസ്

തൃശ്ശൂര്‍: പൂരം അലങ്കോലപ്പെട്ട ദിവസം ആംബുലന്‍സില്‍ എത്തിയ സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്കെതിരെ കേസെടുത്ത് പോലീസ്. സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുരേഷ്‌ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്. രോഗികളെ മാത്രം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്നാണ് സുരേഷ്‌ഗോപിക്കെതിരെയുള്ള എഫ്‌ഐആര്‍. സുരേഷ് ഗോപി ഉള്‍പ്പടെ പ്രതികള്‍ 6 മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. Also Read; കെ സുരേന്ദ്രനെ പിന്തുണച്ച് ശോഭാ സുരേന്ദ്രന്‍ ഇമേജ് നശിപ്പിക്കാനാണോ ഉദ്ദേശിക്കുന്നത്, ആര്‍ക്ക് വേണ്ടിയാണ് ശോഭ കള്ളം […]

രാഷ്ട്രീയ ഗുണ്ടകള്‍ തന്നെ അക്രമിച്ചുവെന്ന് എന്തുകൊണ്ട് സുരേഷ് ഗോപി നേരത്തെ പറഞ്ഞില്ല? ചോദ്യമുന്നയിച്ച് വിഎസ് സുനില്‍ കുമാര്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് എല്ലാവരുടേയും മൊഴി രേഖപ്പെടുത്തണമെന്നും സമഗ്ര അന്വേഷണമായി മാറണമെന്നും ആവര്‍ത്തിച്ച് വി എസ് സുനില്‍ കുമാര്‍. കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആരോപിച്ച ഗുണ്ടാ ആക്രമണത്തെപ്പറ്റിയും പോലീസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശൂര്‍ പൂരനഗരിയില്‍ നിയമം ലംഘിച്ചുള്ള സുരേഷ് ഗോപിയുടെ യാത്ര പൂരം അട്ടിമറിക്കലിന്റെ ഭാഗമാണ്. രാഷ്ട്രീയ ഗുണ്ടകള്‍ തന്നെ അക്രമിച്ചുവെന്ന് എന്തുകൊണ്ട് സുരേഷ് ഗോപി നേരത്തെ പറഞ്ഞില്ല? അക്രമിച്ച വിവരം ജനങ്ങളോട് പറയാതെ മറച്ചുവെച്ചത് അത് നുണയായതിനാലാണ്. സിസിടിവി അടക്കം […]

തൃശൂര്‍ പൂരം അലങ്കോലമാക്കിയത് ആര്‍എസ്എസ് : എം വി ഗോവിന്ദന്‍

പാലക്കാട്: തൃശൂര്‍ പൂരം അലങ്കോലമാക്കിയത് ആര്‍എസ്എസ് ആണെന്ന വിമര്‍ശനമുയര്‍ത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പൂര വിവാദത്തില്‍ അന്വേഷണം നടക്കുകയാണെന്നും അന്വേഷണത്തിനൊടുവില്‍ ആര്‍എസ്എസ് പൂരം അലങ്കോലമാക്കിയത് പുറത്തുവരുമെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. തൃശൂര്‍ പൂരം പൂര്‍ണമായി കലങ്ങിയെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. Also Read; പാലക്കാട്, ചേലക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച് വെള്ളാപ്പള്ളി നടേശന്‍ തൃശൂര്‍ പൂരം വിഷയം ഉപതെരഞ്ഞെടുപ്പില്‍ ഒരു പ്രശ്നമായി ഉയര്‍ത്തുകയാണ് യുഡിഎഫ്. ഇതിലൂടെ വി […]

തൃശൂര്‍ പൂരം കലങ്ങിയെന്ന് എഫ്‌ഐആറില്‍ നിന്ന് വ്യക്തം : കെ മുരളീധരന്‍

തിരുവനന്തപുരം: പൂരം അലങ്കോലപ്പെടുത്തിയെന്ന് പോലീസ് എഫ്‌ഐആര്‍ ഇട്ടതില്‍ നിന്ന് വ്യക്തമെന്ന് കെ മുരളീധരന്‍. പൂര വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് കലങ്ങിയെന്നാണ്, നിയമസഭാ രേഖയിലുള്ള ഒരു കാര്യം പുറത്തിറങ്ങി എങ്ങനെ നിഷേധിക്കാനാകും. പൂരം വെടിക്കെട്ടിന്റെ ആസ്വാദ്യത നഷ്ടപ്പെട്ടു. പൂരം നടക്കേണ്ട പോലെ നടന്നില്ല എന്ന് ബിനോയ് വിശ്വം പറഞ്ഞതാണ് ശരിയായ പ്രയോഗം.എന്തിനാണ് മുഖ്യമന്ത്രി വാക്ക് മാറ്റുന്നത്.കമ്മീഷനെ വച്ചതുകൊണ്ടൊന്നും കാര്യമില്ലെന്ന് നേരത്തെ പറഞ്ഞതാണ്.പൂരം അലങ്കോലപ്പെടുത്തിയ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. Also Read; തേങ്കുറിശ്ശി ദുരഭിമാനക്കൊല […]

ആംബുലന്‍സില്‍ നിയമവിരുദ്ധമായി യാത്രചെയ്‌തെന്ന പരാതി ; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം

തൃശൂര്‍: തൃശൂര്‍ പൂര ദിവസം നിയമവിരുദ്ധമായി ആംബുലന്‍സില്‍ യാത്ര ചെയ്‌തെന്ന പരാതിയില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങി. തൃശ്ശൂര്‍ സിറ്റി പോലീസാണ് സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിച്ചത്. സിപിഐ തൃശ്ശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്നാണ് പരാതി. തൃശ്ശൂര്‍ എസിപി സുമേഷിനെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. സുരേഷ് ഗോപിക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെയും അന്വേഷണം നടത്തുന്നുണ്ട്. പൂര ദിവസം ആംബുലന്‍സില്‍ തിരുവമ്പാടിയില്‍ എത്തിയ സംഭവത്തിലാണ് […]

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം ഇതുവരെ തുടങ്ങിയില്ല

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ അന്വേഷണം തുടങ്ങിയില്ല. മന്ത്രിസഭാ തീരുമാനപ്രകാരമുള്ള ഉത്തരവ് ഈ മാസം 5ന് പുറത്തിറങ്ങിയെങ്കിലും പ്രത്യേക സംഘത്തെ ഇതുവരെ തീരുമാനിച്ചിട്ടില്ല. അന്വേഷണ സംഘത്തിലുള്ളവരെ തീരുമാനിക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടെന്നാണ് ലഭ്യമാകുന്ന സൂചന. സര്‍ക്കാര്‍ തന്നെ ചില ഉദ്യോഗസ്ഥരെ നിര്‍ദ്ദേശിച്ചതായും വിവരമുണ്ട്. പൂരം അട്ടിമറിയില്‍ കേസെടുത്ത് അന്വേഷിക്കുന്നതിലും ആശയക്കുഴപ്പം തുടരുകയാണ്. Also Read; തൃശൂര്‍ കൊടുങ്ങല്ലൂര്‍ ദേശീയ പാതയില്‍ കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം പൂരം കലക്കലില്‍ തൃതല […]