October 25, 2025

തിരുവോണം ബമ്പര്‍ ഭാഗ്യശാലിയെ ഇന്നറിയാം, പാലക്കാടും തൃശൂരും മുന്നില്‍

തിരുവനന്തപുരം: ലോട്ടറിയടിച്ച് ജീവിതം മാറിമറിയുന്നത് ആരുടെയാവും?. അതിനുള്ള ഉത്തരം ഇന്നറിയാം. കേരള ഭാഗ്യക്കുറിയുടെ 25 കോടി സമ്മാനത്തുകയുള്ള തിരുവോണം ബമ്പര്‍ ടിക്കറ്റ് നറുക്കെടുപ്പ് ഇന്ന് നടക്കും. ഇതോടൊപ്പം 12 കോടിയുടെ പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനവും നടക്കും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയിലാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നറുക്കെടുപ്പും പ്രകാശനവും നിര്‍വഹിക്കുന്നത്. കനത്ത മഴയും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ട് ഏജന്റുമാരുടെ അഭ്യര്‍ത്ഥനയും പരിഗണിച്ചാണ് കഴിഞ്ഞ മാസം 27-ന് നടത്താനിരുന്ന തിരുവോണം […]

ഇന്ത്യയില്‍ ടോള്‍ ബൂത്തുകളില്‍ വാഹനം നിര്‍ത്താതെ ടോള്‍ നല്‍കാം; എന്‍എച്ച് 66 നിര്‍മ്മാണ ശേഷം കേരളത്തില്‍ പദ്ധതി നടപ്പിലാക്കും

കൊച്ചി: ഇനി ഇന്ത്യയില്‍ ദേശീയ പാതകളിലെ ടോള്‍ ബൂത്തുകളില്‍ വാഹനം നിര്‍ത്താതെ തന്നെ ടോള്‍ നല്‍കാനും. അടുത്ത മാര്‍ച്ചിനകം പദ്ധതി നടപ്പിലാകും. എന്‍എച്ച് 66 വികസനത്തിന്റെ ഭാഗമായുള്ള നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം അടുത്ത ഘട്ടമായി കേരളത്തിലും പദ്ധതി നടപ്പാക്കും. അങ്ങനെയെങ്കില്‍ കാസര്‍കോട് തലപ്പാടി മുതല്‍ തിരുവനന്തപുരം പാറശാല വരെ ടോള്‍ നല്‍കാന്‍ വാഹനം നിര്‍ത്തേണ്ടി വരില്ല. 25 ടോള്‍ ബൂത്തുകളിലാണ് ഈ സംവിധാനം വരുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… […]

വിദേശികള്‍ക്ക് കൗതുകമായി കോവളത്ത് വലയില്‍ കുടുങ്ങിയ മൂര്‍ഖന്‍

തിരുവനന്തപുരം: കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ തീരം കാണാനെത്തിയ വിദേശികള്‍ക്ക് കൗതുകമായി വലയില്‍ കുടുങ്ങിയ മൂര്‍ഖന്‍ പാമ്പ്. വിവരം നാട്ടുകാര്‍ ആദ്യം ഫയര്‍ഫോഴ്‌സിനെയാണ് അറിയിച്ചത്. നിയമം പറഞ്ഞ് ഫയര്‍ഫോഴ്‌സ് നിസഹായാവസ്ഥ അറിയിച്ചപ്പോള്‍ വനം വകുപ്പിനെ അറിയിച്ചു. Also Read: അമ്മ തിരഞ്ഞെടുപ്പ്; ‘കുപ്പി പുതിയത് ;പക്ഷേ വീഞ്ഞ് പഴയതു തന്നെ’: ശ്രീകുമാരന്‍ തമ്പി വനം വകുപ്പിലെ സര്‍പ്പ വിംഗില്‍ നിന്ന് ദീപു, സജീവ് എന്നിവര്‍ എത്തി മൂര്‍ഖനെ വലയില്‍ നിന്ന് രക്ഷപ്പെടുത്തി. ഒരു മണിക്കൂറോളം ശ്രമിച്ചാണ് വലയുടെ കണ്ണികള്‍ […]