ബെംഗളൂരു – കൊച്ചി വന്ദേഭാരത് ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; ഒരാഴ്ചത്തേക്ക് ടിക്കറ്റ് ബുക്കിങ് തീര്‍ന്നു
കൊച്ചി: കഴിഞ്ഞ ദിവസം ഫ്‌ളാഗ് ഓഫ് ചെയ്ത ബെംഗളൂരി – കൊച്ചി വന്ദേഭാരത് ട്രെയിനിന് വന്‍ ഡിമാന്‍ഡ്. ഒരാഴ്ചത്തേക്കുള്ള ടിക്കറ്റ് ഇപ്പോള്‍ തന്നെ വിറ്റുതീര്‍ന്നു. എക്സിക്യൂട്ടീവ് ക്ലാസില്‍ ഒരാഴ്ച്ചത്തെ ടിക്കറ്റ് ബുക്കിംഗ് തീര്‍ന്നപ്പോള്‍ എ സി ചെയര്‍കാറില്‍ 11, 16,17 തിയതികളില്‍ ടിക്കറ്റില്ല. 13,14 തിയതികളില്‍ ഉടന്‍ ടിക്കറ്റ് തീരുന്ന രീതിയില്‍ ബുക്കിംഗ് അതിവേഗം കുതിക്കുകയാണ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്തത്. വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫെറന്‍സിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. […]





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































