യാത്രക്കാര്‍ക്ക് ആശ്വാസം; വിമാന ടിക്കറ്റ് ബുക്കിങില്‍ മാറ്റം വരുന്നു…ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ സൗജന്യമായി ടിക്കറ്റ് റദ്ദാക്കാം
ന്യൂഡല്‍ഹി: വിമാന ടിക്കറ്റ് ബുക്കിങ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ). പുതിയ നീക്കം ഇന്ത്യന്‍ വിമാന യാത്രക്കാര്‍ക്ക് ആശ്വാസമാകും. നിയമം പ്രാബല്യത്തിലായാല്‍ ബുക്ക് ചെയ്ത് 48 മണിക്കൂറിനകം സൗജന്യമായി ടിക്കറ്റ് റദ്ദാക്കുകയോ, മാറ്റം വരുത്തുകയോ ചെയ്യാനാകും. റദ്ദാക്കിയ ടിക്കറ്റുകള്‍ക്ക് വേഗത്തില്‍ തന്നെ പണംതിരിച്ചു നല്‍കാനും നിയമത്തില്‍ വ്യവസ്ഥയണ്ടാകും. പതിയ നിയമങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഡി ജി സി എ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അറിയിച്ചു. […]





Malayalam 

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































