December 4, 2024

കളമശേരിയിലെ സ്‌ഫോടനം; കേന്ദ്രം ഇടപെടുന്നു, പൊട്ടിയത് ടിഫിന്‍ ബോക്‌സില്‍ വെച്ച ബോംബ്

ന്യൂഡല്‍ഹി: കളമശേരി സ്‌ഫോടനത്തിന്റെ അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തോട് വിശദ വിവരങ്ങള്‍ ആരാഞ്ഞു. ഇതിനിടെ സംസ്ഥാനത്തെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രഥമിക അന്വേഷണം തുടങ്ങി. ഭീകരാക്രമണ സാധ്യത അടക്കം പരിശോധിക്കാനാണ് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇസ്രായേല്‍ ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ടു കേരളത്തില്‍ നിന്നുണ്ടാകുന്ന പ്രതികരണങ്ങളുള്‍പ്പെടെ കേന്ദ്രം നിരീക്ഷിച്ചുവരികയായിരുന്നു. കൂടാതെ ഡല്‍ഹിയില്‍നിന്ന് എന്‍എസ്ജിയുടെയും എന്‍ഐഎ യുടെയും ഉന്നത ഉദ്യോഗസ്ഥര്‍ കളമശേരിയിലെത്തും. അഞ്ചംഗ സംഘമാണ് കളമശേരിയിലെത്തുക. Also Read; കളമശ്ശേരി സ്‌ഫോടനം; ഫലസ്തീന്‍വിഷയവുമായി […]