എംഎല്‍എ സ്ഥാനം രാജിവെച്ച് പി വി അന്‍വര്‍; സ്പീക്കറെ കണ്ട് രാജിക്കത്ത് കൈമാറി
മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ എംഎല്‍എ സ്ഥാനം രാജിവെച്ച് പി വി അന്‍വര്‍. ഇന്ന് രാവിലെ 9 മണിയോടെ സ്പീക്കര്‍ എ എന്‍ ഷംസീറിനെ നേരില്‍ കണ്ട് രാജി കത്ത് കൈമാറുകയായിരുന്നു. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്. കഴിഞ്ഞ ദിവസമാണ് അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സ്വതന്ത്ര എംഎല്‍എയായ അന്‍വര്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അന്‍വറിന്റെ എംഎല്‍എ സ്ഥാനം നഷ്ടപെടും. അത് മറികടക്കാനും നിലമ്പൂരില്‍ വീണ്ടും മത്സരിച്ച് […]