പാരിസ് ഒളിംപിക്സില്‍ ഇന്ത്യയുടെ ആര്‍ച്ചറി പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

പാരിസ് ഒളിംപിക്സിലെ ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് ആര്‍ച്ചറിയിലെ റാങ്കിങ് മത്സരങ്ങളിലൂടെ ഇന്ന് തുടക്കം. പുരുഷ, വനിതാ വിഭാഗങ്ങളില്‍ 3 പേര്‍ വീതം ഇന്ത്യയ്ക്കായി മത്സരിക്കും. റാങ്കിങ് മത്സരത്തിലെ പ്രകടനം അനുസരിച്ചാണ് ആര്‍ച്ചറി നോക്കൗട്ട് റൗണ്ടില്‍ വ്യക്തിഗത, ടീമിനങ്ങളില്‍ മത്സരക്രമം നിശ്ചയിക്കുക. മികച്ച റാങ്ക് നേടുന്നവര്‍ക്ക് റാങ്കിങ്ങില്‍ പിന്നിലുള്ളവരെ എതിരാളിയായി ലഭിക്കും. Also Read ; സി-ഡിറ്റ് പാനലിലേക്ക് അപേക്ഷിക്കാം നാലാമത്തെ ഒളിംപിക്‌സിനിറങ്ങുന്ന ദീപിക കുമാരിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ വനിതാ ടീമില്‍, അരങ്ങേറ്റ ഒളിംപിക്‌സിനെത്തുന്ന അങ്കിത ഭക്ത്, ഭജന്‍ കൗര്‍ എന്നിവരുമുണ്ട്. […]

കുവൈറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശികളായ സിബിന്റെയും സജു വര്‍ഗീസിന്റെയും സംസ്‌ക്കാര ചടങ്ങ് ഇന്ന് നടക്കും

പത്തനംതിട്ട: കുവൈറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ച പത്തനംതിട്ട കീഴ് വായ്പ്പൂര് സ്വദേശി സിബിന്‍ ടി എബ്രഹാം, കോന്നി അട്ടച്ചാക്കല്‍ സ്വദേശി സജു വര്‍ഗീസ് എന്നിവരുടെ സംസ്‌ക്കാര ചടങ്ങ് ഇന്ന് നടക്കും. രാവിലെ എട്ടരയോടെ സിബിന്‍ ടി എബ്രഹാമിന്റെ ഭൗതിക ശരീരം വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് ശേഷം രണ്ടരക്ക് കീഴ് വായ്പൂര്‍ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ സംസ്‌ക്കാര ചടങ്ങ് നടക്കും. സജു വര്‍ഗീസിന്റെ സംസ്‌ക്കാരം ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് അട്ടച്ചാക്കല്‍ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി […]

ഇന്ന് സംസ്ഥാന മന്ത്രിസഭാ യോഗം ചേരും

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ ഇന്ന് യോഗം ചേരും. നിയമസഭാ സമ്മേളനം ജൂണ്‍ 10 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതില്‍ യോഗം തീരുമാനമെടുക്കും. Also Read ; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തദ്ദേശ വാര്‍ഡ് വിഭജനത്തിനായി ഇറക്കാന്‍ തീരുമാനിച്ച ഓര്‍ഡിനന്‍സിനു ഇതുവരെ അനുമതി കിട്ടിയിട്ടില്ല. ഗവര്‍ണര്‍ മടക്കിയ ഓര്‍ഡിനന്‍സ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി അയച്ചിരിക്കുകയാണ്. അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓര്‍ഡിനന്‍സിനു പകരം സഭാ സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരാനാണ് […]

എസ്.എസ്.എല്‍.സി. ഫലപ്രഖ്യാപനം ഇന്ന് വൈകീട്ട് മൂന്നിന്

എസ്.എസ്.എല്‍.സി. ഫലം ബുധനാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എല്‍.സി., എ.എച്ച്.എസ്.എല്‍.സി. ഫലങ്ങളും പ്രഖ്യാപിക്കും. Also Read ; എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍, വന്‍ പ്രതിഷേധം പരീക്ഷാഫലം അറിയാന്‍ ഈ ലിങ്കുകള്‍ സന്ദര്‍ശിക്കാം https://pareekshabhavan.kerala.gov.in/ https://www.prd.kerala.gov.in/ https://sslcexam.kerala.gov.in/ https://www.results.kite.kerala.gov.in/ പ്ലസ്ടു പരീക്ഷാഫലം നാളെ തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും. കഴിഞ്ഞവര്‍ഷം മേയ് 25-നായിരുന്നു ഫലപ്രഖ്യാപനം. വി.എച്ച്.എസ്.ഇ. പരീക്ഷാഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും. Join with metro […]

ഫ്‌ലാറ്റില്‍നിന്ന് എറിഞ്ഞുകൊന്ന നവജാതശിശുവിന്റെ സംസ്‌കാരം ഇന്ന്; അമ്മ ആശുപത്രിയില്‍ തുടരുന്നു

കൊച്ചി: പനമ്പിള്ളി നഗറില്‍ കൊല്ലപ്പെട്ട നവജാത ശിശുവിന്റെ സംസ്‌കാരം ഇന്ന് രാവിലെ നടത്തും. കേസില്‍ പ്രതിയായ അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം മാത്രം കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. അതിനിടെ കുഞ്ഞിന്റെ ഡിഎന്‍എ സാമ്പിള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും. Also Read ; സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ മുടങ്ങി, ഗ്രൗണ്ടില്‍ കിടന്ന് പ്രതിഷേധം പനമ്പിള്ളിനഗറില്‍ നടുറോഡിലേക്ക് വലിച്ചെറിഞ്ഞ നവജാത ശിശുവിന്റെ സംസ്‌കാരം ഇന്ന് രാവിലെ 10 ന് പച്ചാളം ശ്മശാനത്തിലാണ് നടക്കുക. പൊലീസാണ് മൃതദേഹം സംസ്‌കരിക്കുന്നത്. അതിനിടെ […]

സംസ്ഥാനത്ത് കള്ളക്കടല്‍ ഭീഷണി തുടരുന്നു, തീരത്ത് ഓറഞ്ച് അലേര്‍ട്ട്; ബീച്ചില്‍ നിന്ന് ആളുകള്‍ ഒഴിയണം

തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് ഇന്നും കടലാക്രമണത്തിന് സാധ്യത. കേരളതീരത്ത് പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് തുടരുന്നു. കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരത്തും വൈകീട്ട് വരെ അതിതീവ്ര തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 3.30 വരെ 1.5 മീറ്റര്‍ ഉയരത്തില്‍ തിരമാലകളടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളില്‍ അതീവ ജാഗ്രത വേണം. Also Read ; ഐ.സി.എസ്.ഇ. 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന് അറിയാം കടലാക്രമണ […]

മേയര്‍-ഡ്രൈവര്‍ തര്‍ക്കം: യദുവിന്റെ കേസ് കോടതി ഇന്ന് പരിഗണിക്കും,5 പേര്‍ക്കെതിരേ കേസ് എടുക്കണമെന്നാണ് ആവശ്യം

തിരുവനന്തപുരം: മേയറും സംഘവും കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ യദുവിന്റെ കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ.യുമടക്കം അഞ്ച് ആളുകളുടെപേരില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് യദു സ്വകാര്യ ഹര്‍ജി ഫയല്‍ചെയ്തത്. Also Read; കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ FACT ല്‍ ജോലി സമാന ഹര്‍ജിയില്‍ അഭിഭാഷകനായ ബൈജു നോയലിന്റെ പരാതിയില്‍ കോടതിനിര്‍ദേശപ്രകാരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരുന്നു. ബൈജുവിന്റെ മൊഴി കന്റോണ്‍മെന്റ് പോലീസ് രേഖപ്പെടുത്തും. കൂടുതല്‍ സാക്ഷികളെ കണ്ടെത്തി മൊഴിയെടുക്കാനും പോലീസ് ശ്രമംതുടങ്ങി. […]

കോണ്‍ഗ്രസിന്റെ മഹാജന സഭ ഇന്ന് തൃശ്ശൂരില്‍; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പങ്കെടുക്കും

തൃശ്ശൂര്‍: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പങ്കെടുക്കുന്ന മഹാജന സഭ ഇന്ന് തൃശ്ശൂരില്‍. ഒരുലക്ഷം പ്രവര്‍ത്തകരെ അണിനിരത്തിയുള്ള കോണ്‍ഗ്രസിന്റെ മഹാജന സഭ സമ്മേളനം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ തുടക്കമാകും. ബൂത്ത് പ്രസിഡന്റുമാര്‍ മുതല്‍ എഐസിസി അംഗങ്ങള്‍ വരെ പങ്കെടുക്കുന്ന മഹാജന സഭ സമ്മേളനം നടക്കുന്നത് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്താണ്. കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രഥമ യോഗവും ഇന്ന് തൃശൂരില്‍ ചേരും. സംസ്ഥാനത്തെ സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക യോഗത്തില്‍ തയാറാക്കിയേക്കുമെന്നാണ് […]

ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരില്‍ നിന്ന് തുടങ്ങും

ദില്ലി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരില്‍ നിന്ന് ആരംഭിക്കും. പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര 66 ദിവസം നീണ്ടുനില്‍ക്കുന്നതാണ്. ഇന്ത്യയുടെ കിഴക്കു മുതല്‍ പടിഞ്ഞാറ് വരെയാണ് രാഹുലിന്റെ യാത്ര. ഇംഫാലില്‍ രാവിലെ പതിനൊന്നോടെ എത്തുന്ന രാഹുല്‍ കൊങ്‌ജോമിലെ യുദ്ധസ്മാരകത്തില്‍ ആദരവ് അര്‍പ്പിച്ച ശേഷം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ഇംഫാലിലെ പാലസ് ഗ്രൗണ്ടില്‍ പരിപാടിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനാല്‍ യാത്രയുടെ ഉദ്ഘാടന പരിപാടി നടക്കുക ഥൗബലില്‍ ആയിരിക്കും. മല്ലികാര്‍ജുന്‍ […]