November 21, 2024

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ; ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. അഞ്ച് ലക്ഷം രൂപയില്‍ അധികമുള്ള ബില്ലുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മാറി നല്‍കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിന് മുമ്പ് 25 ലക്ഷം രൂപയായിരുന്നു പരിധി ഇതാണിപ്പോള്‍ 5 ലക്ഷമാക്കി കുറച്ചിരിക്കുന്നത്. ട്രഷറി നിയന്ത്രണം തദ്ദേശ സ്ഥാപനങ്ങളെയും കരാറുകാരെയും സാരമായി ബാധിക്കും. കൂടാതെ വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളുടെ വിതരണത്തിലും കാലതാമസം ഉണ്ടാവും. ഓണക്കാല ചെലവുകള്‍ക്ക് പിന്നാലെയാണ് ഇത്തരത്തില്‍ സംസ്ഥാന ഖജനാവ് പ്രതിസന്ധിയിലായത്. Join […]

ഇനി അക്ഷയ കേന്ദ്രങ്ങളിലോ ട്രഷറിയിലോ പോകണ്ട, സര്‍ക്കാര്‍ ഓഫീസുകളില്‍ യുപിഐ വഴി പണമടയ്ക്കാം…

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലും ഇനി യു പി ഐ വഴി പണമടയ്ക്കാം. നിലവില്‍ ഇ-രസീത് വഴിയാണ് പണമിയപാടുകള്‍ സ്വീകരിക്കുന്നത്. സംസ്ഥാന ധനവകുപ്പാണ് ഇതിന് അനുമതി നല്‍കിയത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഇപ്പോള്‍ ഇ-രസീതുകള്‍ വഴിയാണ് തുക സ്വീകരിക്കുന്നത്. ഇ-രസീതുകള്‍ പ്രകാരമുള്ള തുക ട്രഷറിയിലോ അക്ഷയ കേന്ദ്രങ്ങളിലോ സ്വീകരിക്കും. ഇതിനുപകരം അതത് ഓഫീസുകളില്‍ തന്നെ ഗൂഗില്‍പേ, ഫോണ്‍പേ തുടങ്ങിയ യു പി ഐ സംവിധാനങ്ങളിലൂടെയും ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തും പണം സ്വീകരിക്കാനാണ് അനുമതി.ട്രഷറിയിലും അക്ഷയ കേന്ദ്രങ്ങളിലും […]