ഓട്ടോറിക്ഷകള്‍ക്ക് മുകളിലേക്ക് വന്‍മരം വീണു, തൃശൂര്‍ നഗരത്തില്‍ ഒഴിവായത് വന്‍ദുരന്തം
തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരത്തില്‍ ജില്ലാ ആശുപത്രിക്ക് സമീപം വന്‍ മരം കടപുഴകി വീണു. റോഡിന് വശത്തായി നിര്‍ത്തിയിട്ടിരുന്നു ഓട്ടോറിക്ഷകള്‍ക്ക് മുകളിലേക്കാണ് മരം വീണത്. അപകടത്തില്‍ രണ്ട് പെട്ടി ഓട്ടോറിക്ഷകളും തകര്‍ന്നു. ചുമട്ടു തൊഴിലാളികള്‍ പാഴ്‌സല്‍ കൊണ്ടു പോകാന്‍ ഉപയോഗിക്കുന്ന ഓട്ടോ റിക്ഷയാണ് തകര്‍ന്നത്. ഒരു ഓട്ടോ പൂര്‍ണമായും മറ്റൊന്ന് ഭാഗികമായും തകര്‍ന്നു. വാഹനത്തിനുള്ളില്‍ ആളില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായിയെന്നും നാട്ടുകര്‍ പറയുന്നു. നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന ബസ് കടന്നുപോയ ഉടനെയാണ് ഉഗ്രശബ്ദത്തോടെ മരം കടപുഴകി വീണത്. Also […]





Malayalam 































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































