December 25, 2025

സര്‍ക്കാര്‍ അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ സെന്ററുകളില്‍ ജോലിക്ക് പോയാല്‍ പണി ഉറപ്പ് ; നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ പാടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ സമഗ്ര അന്വേഷണത്തിനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്. അധ്യാപകര്‍ നടത്തുന്ന ട്യൂഷന്‍ സെന്ററുകളെ കുറിച്ചും അന്വേഷണം നടക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.സര്‍ക്കാര്‍ ജോലിയില്‍ ഇരിക്കെ സ്വകാര്യ ട്യൂഷന്‍ സെന്ററുകളില്‍ ജോലിക്ക് പോകുന്നത് ചട്ടവിരുദ്ധമാണ്. ഇക്കാര്യങ്ങള്‍ പോലീസ് വിജിലന്‍സും പൊതു വിദ്യാഭ്യാസ വകുപ്പിലെ വിജിലന്‍സും കര്‍ശനമായി പരിശോധിക്കും. കുറ്റക്കാരെന്ന് കണ്ടാല്‍ നടപടിയും കൈക്കൊള്ളുമെന്ന് മന്ത്രി വ്യക്തമാക്കി. […]