December 22, 2025

നവീന്‍ ബാബുവിന്റെ മരണം ; പ്രശാന്തിന്റെ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിനെതിരെ പെട്രോള്‍ പമ്പുടമ ടി വി പ്രശാന്ത് നല്‍കിയെന്ന് പറഞ്ഞ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ഇതോടെ നവീന്‍ ബാബുവിന്റെ മരണത്തിലെ നിര്‍ണായക വിവരമാണ് പുറത്തായിരിക്കുന്നത്. ഒക്ടോബര്‍ പത്തിനോ അതിനടുത്ത ദിവസങ്ങളിലോ ടി വി പ്രശാന്തന്‍ എന്ന പേരില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കിയത്. Also Read ; കാസര്‍കോട് മൂന്ന് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു, ഒരാളുടെ മൃതദേഹം ലഭിച്ചു പെട്രോള്‍ […]

നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി തയ്യാറാക്കിയത് എഡിഎമ്മിന്റെ മരണശേഷമാണോ എന്ന സംശയം ബലപ്പെടുന്നു

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി തയ്യാറാക്കിയത് എഡിഎമ്മിന്റെ മരണശേഷമാണോ എന്ന് സംശയം. പരാതി ധൃതിയില്‍ തയ്യാറാക്കിയതാണെന്നും അതിന് പിന്നില്‍ പ്രശാന്തിന്റെ ബന്ധുവാണോ എന്നതുള്‍പ്പെടെയുള്ള സംശയങ്ങളാണ് ഉയരുന്നത്. എഡിഎമ്മിന്റെ ആത്മഹത്യക്ക് പിന്നാലെയാണ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസിനോട് പരാതി സംബന്ധിച്ച് ചോദ്യമുന്നയിക്കുന്നത്. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ വഴി അയക്കുന്ന പരാതികള്‍ക്ക് ഓണ്‍ലൈനായി സംവിധാനങ്ങള്‍ക്ക് കാണാനാകും. പോസ്റ്റല്‍ വഴി ലഭിക്കുന്ന പരാതിയാണെങ്കില്‍ അത് ഇ-ഫയലിന്റെ ഭാഗമായി മാറുകയും ടോക്കണ്‍ ഉള്‍പ്പെടെ പരാതിക്കാരന് നല്‍കുകയും […]