ഫോണ്‍ നമ്പര്‍ ഇല്ലാതെ മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് വീഡിയോ ഓഡിയോ കോളുകള്‍ ചെയ്യാം; എക്‌സില്‍ പുതിയ പരിഷ്‌കരണവുമായി മസ്‌ക്

എക്‌സില്‍ കൂടുതല്‍ പരിഷ്‌കരണം പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്. ‘എക്‌സ് ചാറ്റ്’ എന്ന പുതിയ ഡയറക്ട് മെസേജിങ് (ഡിഎം) സംവിധാനമാണ് മസ്‌ക് പുതുതായി അവതരിപ്പിച്ചത്. ഏത് തരത്തിലുള്ള ഫയലുകളും എക്‌സ് ചാറ്റ് ഉപയോഗിച്ച് കൈമാറാന്‍ സാധിക്കും. കൂടാതെ മെസേജ് കണ്ടുകഴിഞ്ഞ് ഡിലീറ്റായിപ്പോകുന്ന വാനിഷിങ് മെസ്സേജിങ്ങും പുതിയ സംവിധാനത്തിലുണ്ട്. Also Read; മദ്യലഹരിയില്‍ കാറോടിച്ച് യുവാവിന്റെ പരാക്രമം; മോന്‍സ് ജോസഫ് എം എല്‍ എ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌ ഫോണ്‍ നമ്പര്‍ ഇല്ലാതെതന്നെ മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് വീഡിയോ, ഓഡിയോ, കോളുകള്‍ ചെയ്യാന്‍ ഈ […]

എക്‌സ് ഉപയോഗിക്കാന്‍ ഇനി പണം നല്‍കേണ്ടിവരും

ട്വിറ്ററിന്റെ പേര് എക്സ് എന്നാക്കി മാറ്റിയതിന് പിന്നാലെ സൗജന്യ സേവനം അവസാനിപ്പിക്കാനൊരുങ്ങി ഇലോണ്‍ മസ്‌ക്. ഇനി എക്സ്.കോം ഉപയോഗിക്കണമെങ്കില്‍ പണം നല്‍കേണ്ടി വരുമെന്നാണ് സൂചന. വ്യാജ അക്കൗണ്ടുകളും ബോട്ട് അക്കൗണ്ടുകളും തടയുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇതോടെ ഇനി എക്സ് പ്ലാറ്റ്ഫോം ഉപയോഗിക്കണമെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഒരു നിശ്ചിത തുക പ്രതിമാസ വരിസംഖ്യ നല്‍കേണ്ടതായിവരും. എന്നാല്‍ എത്ര രൂപയാണ് നല്‍കേണ്ടി വരുക എന്ന കാര്യങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 55 കോടി പ്രതിമാസ സജീവ ഉപഭോക്താക്കള്‍ എക്‌സിനുണ്ട്. ദിവസേന […]