December 22, 2024

ഇരുചക്രവാഹനത്തിന് പിന്നിലിരുന്ന് സംസാരിച്ചാല്‍ പിഴ; വിശദീകരണവുമായി കെ.ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് ഡ്രൈവ് ചെയ്യുന്നയാളോട് സംസാരിക്കുന്നത് തടയാനുള്ള നടപടി പ്രായോഗികമല്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയില്‍ നിന്നുണ്ടാകുന്ന സര്‍ക്കുലറാണിത്. ഇങ്ങനെ ഒരു കാര്യം നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്ന് മാത്രമല്ല, പ്രായോഗികവുമല്ല. ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നും മന്ത്രിയെന്ന നിലയില്‍ താന്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. Also Read; പാരിസ് ഒളിമ്പിക്‌സിന് ഇന്ന് തുടക്കം പിന്നിലെ സീറ്റില്‍ ഇരിക്കുന്നയാള്‍ ഇരുചക്ര വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തില്‍ സംസാരിച്ചാല്‍ […]

കൊച്ചിയില്‍ ഇരുചക്രവാഹനം പുഴയില്‍ വീണ് രണ്ട് മരണം

കൊച്ചി: കൊച്ചി മഞ്ഞുമ്മലില്‍ ഇരുചക്രവാഹനം പുഴയില്‍ വീണ് രണ്ട് മരണം. പുതുവൈപ്പ് സ്വദേശിയായ കെല്‍വിന്‍ ആണ് മരിച്ചവരില്‍ ഒരാള്‍. രണ്ടാമത്തെയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. വാഹനം വഴിതെറ്റി പുഴയിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. ഇന്ന് പുലര്‍ച്ചെയോടെ കെല്‍വിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. എന്നാല്‍ പിന്നീടാണ് കെല്‍വിനൊപ്പം ഒരാള്‍ കൂടി ബൈക്കില്‍ യാത്ര ചെയ്തിട്ടുണ്ടായിരുന്നുവെന്ന വിവരം പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് രണ്ടാമത്തെയാളുടെ മൃതദേഹവും […]