കര്‍ണാടകയില്‍ രണ്ട് വയസുകാരന് കുഴല്‍കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടുരുന്നു
വിജയപുര: കര്‍ണാടകയില്‍ കുഴല്‍കിണറില്‍ വീണ രണ്ട് വയസുകാരനെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തനം തുടുരുകയാണ്. ഇണ്ടി താലൂക്കിലെ ലചായന്‍ ഗ്രാമത്തിലാണ് കുഴല്‍കിണറില്‍ കുട്ടി വീണത് കിണറിനുള്ളിലേക്ക് ഓക്സിജന്‍ നല്‍കുന്നുണ്ട്. എത്രയും പെട്ടെന്ന് കുഞ്ഞിനെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. Also Read ; വീണ്ടും ട്രെയിനില്‍ ടിടിഇക്ക് നേരെ ആക്രമണം തലകീഴായി കുഴല്‍കിണറില്‍ വീണ കുട്ടി 16 അടി താഴ്ചയിലാണുള്ളതെന്ന് പോലീസ് പറഞ്ഞു. വീടില് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. സമീപത്തെ കുഴല്‍കിണറില്‍ നിന്ന് കുട്ടിയുടെ കരച്ചില് കേട്ട അയല്‍ക്കാര്‍ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. […]