February 26, 2026

ഉദ്ഘാടനങ്ങള്‍ക്ക് ഇപ്പോള്‍ തുണിയുടുക്കാത്ത താരങ്ങളെ മതി, ഇത് സദാചാരം എന്ന് പറഞ്ഞ് വരരുത്: യു പ്രതിഭ എംഎല്‍എ

ആലപ്പുഴ: വിവാദ പ്രസംഗവുമായി സിപിഐഎം എംഎല്‍എ യു പ്രതിഭ. നാട്ടില്‍ ഉദ്ഘാടനങ്ങള്‍ക്ക് ഇപ്പോള്‍ തുണിയുടുക്കാത്ത താരങ്ങളെ മതിയെന്നും തുണിയുടുക്കാത്ത താരം വന്നാല്‍ എല്ലാവരും ഇടിച്ചു കയറുകയാണെന്നും യു പ്രതിഭ പറഞ്ഞു. അത് നിര്‍ത്താന്‍ പറയണമെന്നും അവരോട് തുണിയുടുത്ത് വരാന്‍ പറയണമെന്നും യു പ്രതിഭ വ്യക്തമാക്കി. ഇത് സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുതെന്നും യു പ്രതിഭ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന സാംസ്‌കാരിക പരിപാടിക്കിടെയാണ് ഇക്കാര്യം യു പ്രതിഭ പറഞ്ഞത്. Join with metro […]

ഓണാഘോഷ പരിപാടിയില്‍ യു പ്രതിഭയെ പങ്കെടുപ്പിച്ചു; യൂത്ത് കോണ്‍ഗ്രസില്‍ തര്‍ക്കം

ആലപ്പുഴ: ഓണാഘോഷത്തില്‍ സിപിഐഎം എംഎല്‍എ യു പ്രതിഭയെ പങ്കെടുപ്പിച്ചതിനെ ചൊല്ലി തര്‍ക്കം. വിഷയത്തില്‍ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ ചേരിതിരിഞ്ഞ് പ്രവര്‍ത്തകര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… സിഐഎമ്മുമായുള്ള സംഘര്‍ഷത്തിന് പിന്നാലെ പ്രതിഭയെ ക്ഷണിച്ചതിനാണ് പാര്‍ട്ടിക്കിടയില്‍ അതൃപ്തി. ബ്ലോക്ക് കമ്മറ്റി പിരിച്ചുവിടണമെന്നാണ് ഇവരുടെ ആവശ്യം. കമ്മറ്റി പിരിച്ചുവിടാന്‍ ശ്രമിക്കുന്നത് പ്രവര്‍ത്തകരുടെ കേസിനെ കുറിച്ച് പോലും തിരക്കാത്തവരെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വിമര്‍ശനം.