ഉദയനിധി സ്റ്റാലിന്‍ ഔപചാരിക വസ്ത്രധാരണമെന്ന ഉത്തരവ് ലംഘിച്ചു ; ഹര്‍ജി നല്‍കി അഭിഭാഷകന്‍
ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണത്തിനെതിരെ ഹര്‍ജി നല്‍കി അഭിഭാഷകന്‍ സത്യകുമാര്‍. മദ്രാസ് ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ പരിപാടികളില്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നു, കാഷ്വലായ ചെരിപ്പ് ഉപയോഗിക്കുന്നു എന്നാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. Also Read ; എഡിഎമ്മിന്റെ മരണം ; കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയെടുക്കുന്നു പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോഴും ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുമ്പോഴും ഔപചാരിക വസ്ത്രധാരണരീതി പാലിക്കാന്‍ ഉദയനിധിയോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഔപചാരിക വസ്ത്രധാരണരീതി എന്ന 2019ലെ സര്‍ക്കാര്‍ ഉത്തരവ് ഉദയനിധി ലംഘിക്കുകയാണെന്നും […]