October 17, 2025

ഉത്സവങ്ങളിലെ കെട്ടുകാഴ്ചകള്‍ക്ക് സുരക്ഷാ നിയന്ത്രണവുമായി വൈദ്യുതി വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്സവങ്ങളിലെ കെട്ടുകാഴ്ചകള്‍ക്ക് സുരക്ഷാ നിയന്ത്രണവുമായി വൈദ്യുതി വകുപ്പ് ഉത്തരവ്. പോലീസിന്റെയും കെഎസ്ഇബിയുടേയും മുന്‍കൂര്‍ അനുമതിയില്ലാതെ ഉത്സവങ്ങള്‍ക്ക് വലിയ വാടക കെട്ടുകാഴ്ചകള്‍ കൊണ്ടുവരുന്നവര്‍ക്കെതിരെ കേസെടുക്കും. വലിയ കെട്ടുകാഴ്ചകള്‍ക്ക് ഒരുമാസം മുമ്പ് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ഉത്തരവിലുണ്ട്. വിദൂര സ്ഥലങ്ങളില്‍ നിന്നും വാടക കെട്ടുകാഴ്ചകള്‍ ഉത്സവ സ്ഥലങ്ങളിലേക്ക് കൊണ്ടു വരുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുക. ഇത്തരത്തില്‍ കൊണ്ടുവരേണ്ട ഏതെങ്കിലും സാഹചര്യം ഉണ്ടായാല്‍ ഇക്കാര്യത്തില്‍ വെദ്യുതി ലൈനുകള്‍ അഴിക്കേണ്ടാത്ത രീതിയില്‍ കെട്ടുകാഴ്ചകളുടെ ഉയരം നിജപ്പെടുത്തി പോലീസിന്റേയും കെഎസ്ഇബിയുടേയും മുന്‍കൂര്‍ അനുമതി […]