December 1, 2025

മികച്ച ചികിത്സയ്ക്ക് നന്ദിയെന്ന് എംഎല്‍എ, കടമയെന്ന് മുഖ്യമന്ത്രി; ഉമാ തോമസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് പിണറായി വിജയന്‍

കൊച്ചി: ഉമാ തോമസ് എംഎല്‍എയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിയെ വിഐപി ഗാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ എംഎല്‍എ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി എംഎല്‍എയുടെ ആരോഗ്യ വിവരങ്ങള്‍ തിരക്കി. Also Read ; ‘ഗ്രീഷ്മയുടെ ജാതകം, വിഷക്കുപ്പിയുടെ പൊളിച്ച് കളഞ്ഞ ലാബല്‍’ ; പോലീസ് തെളിവുകള്‍ നിര്‍ണായകമായെന്ന് പ്രോസിക്യൂഷന്‍ മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമാ തോമസ് മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ചു. എന്നാല്‍ ഇത് തന്റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഉച്ചക്ക് ഒരു […]

കലൂര്‍ സ്‌റ്റേഡിയം അപകടം ; ഓസ്‌കാര്‍ ഇവന്റ്‌സ് ഉടമ പി എസ് ജനീഷിന് ജാമ്യം

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ എംഎല്‍എ ഉമ തോമസിന് പരിക്കേറ്റ സംഭവത്തില്‍ ഓസ്‌കാര്‍ ഇവന്റ്‌സ് ഉടമ പി എസ് ജനീഷിന് ജാമ്യം അനുവദിച്ച് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. കേസില്‍ പോലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ കോടതി തള്ളി. അതേസമയം കേസില്‍ മൃദംഗ വിഷന്‍ എംഡി നിഗോഷ് കുമാര്‍ അടക്കമുള്ളവര്‍ക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. Also Read ; റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട തൃശൂര്‍ സ്വദേശി ബിനില്‍ മരിച്ചു കേസില്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടും […]

സ്റ്റേഡിയം അപകടം ; ഓസ്‌കാര്‍ ഇന്റര്‍നാഷണല്‍ ഇവന്റ്‌സ് ഉടമ പി എസ് ജിനീഷ് കുമാര്‍ കസ്റ്റഡിയില്‍

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്ക് വീണ് പരുക്കേറ്റ സംഭവത്തില്‍ ഓസ്‌കാര്‍ ഇന്റര്‍നാഷണല്‍ ഇവന്റ്‌സ് ഉടമായ പി എസ് ജിനീഷ് കുമാര്‍ കസ്റ്റഡിയില്‍. തൃശ്ശൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ജിനീഷിനെ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം. അപകടത്തിന് പിന്നാലെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും ജിനീഷ് അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരായിരുന്നില്ല. Also Read ; പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ അപകടം; പരുക്കേറ്റ ശ്രീതേജിനെ കണ്ട് […]

‘വാരിക്കൂട്ടണം എല്ലാം, ശ്രദ്ധിക്കണം ‘; എഴുനേറ്റിരുന്ന് എഴുതി ഉമ തോമസ് എംഎല്‍എ

കൊച്ചി : ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി.ചികിത്സയോട് നന്നായി പ്രതികരിച്ച് തുടങ്ങിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കൈക്കാലുകള്‍ അനക്കുകയും എഴുനേറ്റിരിക്കുകയും ചെയ്‌തെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എംഎല്‍എ ബന്ധുക്കളുമായി സംസാരിച്ചെന്നും എക്‌സര്‍സൈസിന്റെ ഭാഗമായി പേപ്പറില്‍ എഴുതിയതായും റിനായ് മെഡിസിറ്റി അധികൃതര്‍ അറിയിച്ചു.വീടിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച് ഉമതോമസ് കുടുംബാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ‘വാരിക്കൂട്ടണം എല്ലാ സാധനങ്ങളും’ എന്നാണ് ഉമതോമസ് എഴുതിയത്. Also Read ; അപകടം നടന്നിട്ട് ഉമ തോമസിനെ ഒന്ന് കാണാന്‍ പോലും ദിവ്യ ഉണ്ണി തയ്യാറായില്ല ; വിമര്‍ശിച്ച് നടി […]

അപകടം നടന്നിട്ട് ഉമ തോമസിനെ ഒന്ന് കാണാന്‍ പോലും ദിവ്യ ഉണ്ണി തയ്യാറായില്ല ; വിമര്‍ശിച്ച് നടി ഗായത്രി വര്‍ഷ

തിരുവനന്തപുരം : സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തിനിടെ ദിവ്യ ഉണ്ണിയെ വിമര്‍ശിച്ച് നടി ഗായത്രി വര്‍ഷ. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് വെന്റിലേറ്ററില്‍ തുടരുന്ന ഉമ തോമസ് എംഎല്‍എയെ ഒന്നു കാണാന്‍ പോലും ദിവ്യ ഉണ്ണി തയ്യാറായില്ലെന്നാണ് ഗായത്രി വര്‍ഷയുടെ വിമര്‍ശനം. Also Read ; രമേശ് ചെന്നിത്തല ഇന്ന് സമസ്ത വേദിയില്‍; പട്ടിക്കാട് ജാമിഅഃ നൂരിയയുടെ 60-ാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കും ഇത്രയും വലിയ അപകടം […]

ഉമ തോമസ് എംഎല്‍എ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ തുടരുന്നു

കൊച്ചി : കലൂര്‍ സ്‌റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. അതേസമയം ഉമ തോമസിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.എന്നാല്‍ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം മാത്രമേ വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുള്ളൂ എന്ന നിലപാടിലാണ് ഡോക്ടര്‍മാരുടെ സംഘം. Also Read ; കലാപൂരത്തിനൊരുങ്ങി തലസ്ഥാനം ; 25 വേദികളിലായി 249 മത്സരയിനങ്ങള്‍ അതേസമയം ഗിന്നസ് റിക്കാര്‍ഡിന്റെ പേരില്‍ നടന്ന കൊച്ചിയിലെ […]

ഉമ തോമസ് എംഎല്‍എയ്ക്ക് അപകടം സംഭവിച്ച ദൃശ്യങ്ങള്‍ പുറത്ത് ; സംഘാടകരുടെ ഭാഗത്ത് വന്‍ വീഴ്ചയെന്ന് വ്യക്തം

കൊച്ചി: കലൂരിലെ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വീണ് പരിക്കേറ്റ സംഭവത്തില്‍ അപകട ദൃശ്യങ്ങള്‍ പുറത്ത്. സമൂഹമാധ്യമങ്ങളില്‍ വൈറലായ ദൃശ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത് വേദിയില്‍ സ്ഥലമില്ലായിരുന്നുവെന്ന് തന്നെയാണ്. ഉമ തോമസ് എംഎല്‍എ പിന്‍നിരയില്‍ നിന്ന് മുന്‍നിരയിലേക്ക് വരുന്നതും ആദ്യം ഒരു കസേരയിലിരുന്ന ശേഷം പിന്നീട് മാറിയിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അത്തരത്തില്‍ മാറി ഇരിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് താഴേക്ക് വീഴുന്നത്. മന്ത്രി സജി ചെറിയാനും എഡിജിപിയും ഉള്‍പ്പെടെ വേദിയിലുണ്ടായിരുന്നു. ഇവരെല്ലാം നോക്കി നില്‍ക്കെയാണ് അപകടം ഉണ്ടായത്. അപകട ദൃശ്യങ്ങള്‍ പുറത്തു […]

പുതുവര്‍ഷത്തിലെ സന്തോഷ വാര്‍ത്ത; ഉമ തോമസ് ശരീരം ചലിപ്പിച്ചു

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ താല്‍ക്കാലിക ഗാലറിയില്‍നിന്ന് വീണ് ഗുരുതര പരിക്കേറ്റ ഉമ തോമസ് എം.എല്‍.എയുടെ ആരോഗ്യ നിലയില്‍ പുരോഗതി. ഇന്നലെ കൈകാലുകള്‍ മാത്രം ചലിപ്പിച്ച എം.എല്‍.എ ഇന്ന് ശരീരമൊക്കെ ചലിപ്പിച്ചതായി അവരുടെ ഫേസ്ബുക്ക് പേജിലൂടെ അഡ്മിന്‍ ടീം അറിയിച്ചു. ‘പുതുവത്സരത്തിലെ സന്തോഷ വാര്‍ത്ത’ എന്ന കുറിപ്പിലാണ് സെഡേഷനും വെന്റിലേറ്റര്‍ സപ്പോര്‍ട്ടും കുറച്ചുവരുന്നതായും ഇവര്‍ അറിയിച്ചത്. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്നിട്ടുണ്ടെന്നും പ്രാര്‍ത്ഥനകള്‍ തുടരണമെന്നും കുറിപ്പിലുണ്ട്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കലൂര്‍ സ്റ്റേഡിയത്തിലെ അപകടം ; സ്‌പോണ്‍സര്‍മാരായ കല്യാണ്‍ സില്‍ക്‌സിന്റെ മൊഴിയെടുക്കും

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വീണ് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ നൃത്തത്തില്‍ പങ്കെടുത്ത കുട്ടികളുടെ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പോലീസ് കേസെടുത്തു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കുട്ടികളില്‍ നിന്നും പണം പിരിച്ച സംഭവത്തില്‍ സാമ്പത്തിക ചൂഷണത്തിനാണ് സംഘാടകര്‍ക്കെതിരെ കേസെടുത്തത്. Also Read ; പുതുവര്‍ഷത്തെ വരവേറ്റ് ലോകം; കേരളത്തിലും ന്യൂഇയര്‍ ആഘോഷം പൊടിപൊടിച്ചു സംഭവം വിവാദമായ പശ്ചാത്തലത്തില്‍ സ്‌പോണ്‍സര്‍മാരായ കല്യാണ്‍ സില്‍ക്‌സ് അടക്കമുള്ളവരുടെ മൊഴിയും പോലീസ് എടുക്കും. നര്‍ത്തകരുടെ വസ്ത്രത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തിയത് […]

കലൂര്‍ സ്റ്റേഡിയം അപകടം ; ദിവ്യ ഉണ്ണിയുടെയും സിജോയ് വര്‍ഗീസിന്റെയും മൊഴിയെടുക്കും

കൊച്ചി: ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് കലൂര്‍ സ്‌റ്റേഡിയത്തില്‍ നടത്തിയ നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരുക്കേറ്റ സംഭവത്തില്‍ അന്വേഷണ ആരംഭിച്ച് പോലീസ്. പരിപാടിയില്‍ പങ്കെടുത്ത സിനിമാതാരങ്ങളായ സിജോയ് വര്‍ഗീസ്, ദിവ്യ ഉണ്ണി എന്നിവരടക്കമുള്ളവരുടെ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നൃത്ത അധ്യാപകരില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. സ്വര്‍ണനാണയങ്ങള്‍ വാഗ്ദാനം ചെയ്താണ് ഗിന്നസ് പരിപാടിയില്‍ നര്‍ത്തകരെ കണ്ടെത്തിയത്. കാണികള്‍ക്ക് ടിക്കറ്റ് വിറ്റത് ബുക്ക് മൈ ഷോ വഴിയാണ്. സ്റ്റേഡിയത്തിലെ വിവിധ ഗാലറികളില്‍ ഇരിക്കാന്‍ […]

  • 1
  • 2