November 21, 2024

രാഷ്ട്രീയ നേതൃത്വവും മതപണ്ഡിതരും ഒരുമിച്ച് നില്‍ക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യം; ഉമര്‍ ഫൈസിക്ക് മറുപടിയുമായി സാദിഖലി തങ്ങള്‍

കാസര്‍കോട്: ഉമര്‍ ഫൈസി മുക്കത്തിന് മറുപടിയുമായി മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സമസ്തയുടെയും ലീഗിന്റെയും ഐക്യം തകര്‍ക്കാന്‍ ശത്രുക്കള്‍ ശ്രമിക്കുന്നു. ചിലര്‍ ഈ ശത്രുക്കള്‍ക്കൊപ്പം നില്‍ക്കുകയാണ്. അവരെ സ്നേഹത്തോടെ തിരുത്തണം. രാഷ്ട്രീയ നേതൃത്വവും മതപണ്ഡിതരും ഒരുമിച്ച് നില്‍ക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യം. അത് തകര്‍ക്കരുതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാ അത്ത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ […]

എം വി ജയരാജനുമായുള്ള കൂടിക്കാഴ്ച്ച : ഉമര്‍ ഫൈസിക്കെതിരെ ലീഗിനുള്ളില്‍ പടയൊരുക്കം

കോഴിക്കോട്: ഉമര്‍ ഫൈസി മുക്കത്തിനെതിരെ മുസ്‌ലീം ലീഗിനുള്ളില്‍ പടയൊരുക്കം ശക്തം.വ്യക്തി നേട്ടങ്ങള്‍ക്കായി ഉമര്‍ ഫൈസി നിലപാട് സ്വീകരിക്കുന്നുവെന്ന ആക്ഷേപം ലീഗിനുള്ളില്‍ ശക്തമായിരിക്കുകയാണ്.ഒരേ വഴിയില്‍ രണ്ട് സമാന്തര രേഖകളായി പ്രവര്‍ത്തിക്കുന്ന മുസ്ലിം ലീഗിനെയും സമസ്തയെയും ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളാണ് ഉമര്‍ ഫൈസി നടത്തുന്നതെന്ന് എന്നാണ് പ്രധാന ആരോപണം. അതോടൊപ്പം തെരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷ അനുകൂല നിലപാട് സ്വീകരിച്ച ഘട്ടത്തില്‍ തന്നെ ഉമര്‍ ഫൈസി മുക്കത്തിനെതിരെ മുസ്ലിം ലീഗിനുള്ളില്‍ അമര്‍ഷം നിറഞ്ഞിരുന്നു. പിന്നാലെ എം വി ജയരാജന്‍ ഉമ്മര്‍ ഫൈസിയെ മുക്കത്തെ […]