കേന്ദ്ര ബജറ്റ്: കേരളത്തോട് കടുത്ത വഞ്ചന – നാഷണല്‍ ലീഗ്

തൃശൂര്‍: ദീര്‍ഘകാലമായുള്ള ന്യായമായ ആവശ്യങ്ങളൊന്നും പരിഗണിക്കാതെ കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള വിവേചനം കൂടുതല്‍ പ്രകടമാക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ്, ഇത് കേരളത്തോടുള്ള കടുത്ത വഞ്ചനയാണെന്നും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും നാഷണല്‍ ലീഗ് തൃശൂര്‍ ജില്ലാ കമ്മിറ്റി. രാജ്യത്തിന്റെ വിഭവങ്ങള്‍ നീതിപൂര്‍വ്വം വിതരണം ചെയ്യപ്പെടുന്നില്ലെന്നത് ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും, ഇത് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് എന്നും യോഗം അഭിപ്രായപ്പെട്ടു. Also Read; അനസ് എടത്തൊടികയും റിനോ ആന്റോയും ജോലിക്കായി കാത്തിരിക്കുന്നു, ബോഡി ബില്‍ഡിങ് താരങ്ങള്‍ക്ക് വഴിവിട്ട് സൂപ്പര്‍ ന്യൂമററി നിയമനം; […]

കേരളത്തില്‍ നിന്നൊരു എംപി ഉണ്ടായിട്ടുപോലും ബജറ്റില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: കേരളത്തില്‍ നിന്നൊരു ലോക്‌സഭാ അംഗമുണ്ടായിട്ടുപോലും ബജറ്റില്‍ കേരളത്തിന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് കുറ്റപ്പെടുത്തി ക മുരളീധരന്‍. കേരളത്തിന്റെ ആവശ്യങ്ങളെ ഒന്നും കണക്കാക്കാത്ത ബജറ്റാണിത്. ബീഹാറിന് പദ്ധതികള്‍ വാരിക്കോരി കൊടുക്കുകയാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ബജറ്റ് മാത്രമാണിത്. മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതര്‍ക്കായി ഒരു പദ്ധതി പോലും ബജറ്റിലില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. Also Read; ഞാനൊരു ജ്യോതിഷിയാണ്, സ്വാമിയായി ചിത്രീകരിക്കരുത്; രണ്ടുവയസ്സുകാരിയുടെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ദേവീദാസന്‍

ശബരി റെയിലിന് വീണ്ടും 100 കോടി അനുവദിച്ച് കേന്ദ്ര ബജറ്റ്

കൊച്ചി: അങ്കമാലി-എരുമേലി ശബരി റെയിലിന് കേന്ദ്ര ബജറ്റില്‍ വീണ്ടും 100 കോടി അനുവദിച്ചു. റെയില്‍വേ വികസനം സംബന്ധിച്ച പിങ്ക് ബുക്കിലാണ് ഇത് ബന്ധപ്പെട്ട വിവരങ്ങളുള്ളത്. അതേസമയം, അനുവദിച്ച തുക ശബരി പദ്ധതിക്ക് പ്രയോജനപ്പെടില്ല. സജീവമായ പദ്ധതികള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്നാണ് ചട്ടം. 25 വര്‍ഷം മുന്‍പ് ആരംഭിച്ച പദ്ധതി 2019-ല്‍ മരവിപ്പിച്ചതാണ്. മുന്‍ വര്‍ഷങ്ങളില്‍ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച 100 കോടി ഉപയോഗിക്കാനാവാതെ മടക്കിയിരുന്നു. Also Read ; പാരിസ് ഒളിംപിക്സില്‍ ഇന്ത്യയുടെ ആര്‍ച്ചറി പോരാട്ടങ്ങള്‍ക്ക് ഇന്ന് […]