മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, 40 പേര്‍ക്ക് പരിക്കേറ്റു

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ മഹാകുംഭമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചതായും 40 ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. കുംഭമേളക്കിടെ അമൃത് സ്‌നാനത്തിനിടെ ബാരിക്കേട് തകര്‍ന്നാണ് അപകടമുണ്ടായത്. തിരക്ക് പരിഗണിച്ച് തുടര്‍ സ്‌നാനം നിര്‍ത്തിവെച്ചെങ്കിലും പിന്നീട് വീണ്ടും പുനരാരംഭിച്ചു. അതേസമയം അപകടത്തില്‍ മരണം സംഭവിച്ചുവെന്ന വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. മഹാകുംഭമേളയിലെ വിശേഷ ദിവസം ഒരു കോടി പേരെങ്കിലും പങ്കെടുത്തതായാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. Also Read ; നെന്മാറ ഇരട്ടക്കൊല ; ലോക്കപ്പിലെത്തിയ പ്രതി […]

സംഭലിലേക്ക് പോയ രാഹുലിനെ തടഞ്ഞു; ഗാസിപൂര്‍ അതിര്‍ത്തിയില്‍ ബാരിക്കേഡ് വെച്ചും ബസ് കുറുകെയിട്ടും പോലീസ്

ഡല്‍ഹി: സംഘര്‍ഷബാധിത പ്രദേശമായ സംഭലിലേക്ക് തിരിച്ച രാഹുല്‍ ഗാന്ധിയെ തടഞ്ഞ് യുപി പോലീസ്. രാഹുല്‍ ഗാന്ധിയും നേതാക്കളും സഞ്ചരിച്ചിരുന്ന വാഹന വ്യൂഹം യുപി അതിര്‍ത്തിയില്‍ പോലീസ് തടയുകയായിരുന്നു. ഗാസിപൂര്‍ അതിര്‍ത്തിയില്‍ ബാരിക്കേഡ് വെച്ചും പോലീസ് ബസ് കുറുകെയിട്ടുമാണ് രാഹുലിനെ പോലീസ് തടഞ്ഞത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വാഹനത്തില്‍ തുടരുകയാണ്. പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടെന്നാണ് വിവരം. Also Read ; ഭാര്യക്ക് ബിസിനസ് പാര്‍ട്ണറുമായി സൗഹൃദം, കാറില്‍ പിന്തുടര്‍ന്ന് പെട്രോളൊഴിച്ച് തീകൊളുത്താന്‍ തീരുമാനിച്ചു, വിഷമം മകളെ ഓര്‍ത്ത് മാത്രം, കാറിലുണ്ടായിരുന്നത് […]

യുപിയിലെ സംഘര്‍ഷത്തില്‍ മരണം നാലായി ; എം പിക്കെതിരെ കേസെടുത്ത് പോലീസ്

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംബാലിലെ സംഘര്‍ഷത്തില്‍ ഒരാള്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ മരണം നാലായി. അക്രമത്തിന് പ്രേരിപ്പിച്ചെന്ന കുറ്റം ചുമത്തി സംബാല്‍ എം പി സിയ ഉര്‍ റഹ്മാനെതിരെ പോലീസ് കേസെടുത്തു. അതേസമയം സംഘര്‍ഷത്തിന് ഉത്തരവാദി ബിജെപിയാണെന്നും വിഷയത്തില്‍ സര്‍ക്കാര്‍ പക്ഷപാതിത്വത്തോടെ ഇടപെടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. സംഭവത്തില്‍ സുപ്രീംകോടതി ഇടപെടണമെന്ന ആവശ്യവും പ്രതിപക്ഷം ശക്തമാക്കി. Also Read ; പത്തനംതിട്ടയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണം; മൂന്ന് സഹപാഠികളെ കസ്റ്റഡിയില്‍ വിട്ടു ഇന്നലെ […]

ഉത്തര്‍പ്രദേശിലെ സംബാലില്‍ സംഘര്‍ഷം ആളിക്കത്തുന്നു ; 3 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, 22 പേര്‍ക്ക് പരിക്ക്,15 പേര്‍ അറസ്റ്റില്‍

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംബാലില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ഷാഹി ജമാ മസ്ജിദില്‍ സര്‍വേ നടത്താന്‍ എത്തിയ അഭിഭാഷക കമ്മീഷനും പോലീസിനും നേരെ ഒരുകൂട്ടമാളുകള്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തില്‍ 3 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പ്രതിഷേധക്കാര്‍ ചില വാഹനങ്ങള്‍ക്കും തീയിട്ടു. തുടര്‍ന്ന് പോലീസ് ലാത്തിചാര്‍ജ് നടത്തി, കണ്ണീര്‍ വാതകം പ്രയോഗിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണ്. Also Read ; ഐ പി എല്‍ താരലേലം ആരംഭിച്ചു, 27 കോടിക്ക് ഋഷഭ് പന്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍, ശ്രേയസ് […]

സാധ്യമായതെല്ലാം നിങ്ങള്‍ക്ക് വേണ്ടി ചെയ്യും; ഹഥ്‌റാസ് ദുരന്തഭൂമിയിലെ ജനങ്ങളെ ചേര്‍ത്തുപിടിച്ച് രാഹുല്‍ ഗാന്ധി

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹഥ്‌റാസിലെ ദുരന്തഭൂമി സന്ദര്‍ശനം നടത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാവിലെ ഡല്‍ഹിയില്‍ നിന്നും റോഡ് മാര്‍ഗമാണ് രാഹുല്‍ ഹഥ്‌റാസിലേക്ക് എത്തിയത്.യു പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായി, സംസ്ഥാനത്തിന്റെ ചുമതലയുള്ള ഐഎസിസി നേതാവ് അവിനാശ് പാണ്ഡെ, പാര്‍ട്ടി വക്താവ് സുപ്രിയ ഷ്രിന്‍ഡെ തുടങ്ങിയവരും രാഹുലിനൊപ്പമുണ്ട്. ഭോലെ ബാബ എന്നറിയപ്പെടുന്ന സൂരജ് പാല്‍ എന്ന ആള്‍ദൈവത്തിന്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ടായിരുന്നു 121 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. Also Read ; ഷൂട്ടൗട്ടില്‍ മെസിക്ക് പിഴച്ചു, രക്ഷകനായി […]

ഉത്തര്‍പ്രദേശില്‍ മതപരമായ ചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് 80 മരണം ; നിരവധിപേര്‍ ആശുപത്രിയില്‍ , മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് എണ്‍പതോളം പേര്‍ മരിച്ചു. 27 മൃതദേഹങ്ങള്‍ ഇതുവരെ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. Also Read ; സെപ്റ്റിക് ടാങ്കില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്ത് പോലീസ്; കേസില്‍ വഴിത്തിരിവ് ‘സത്സംഗ’ (പ്രാര്‍ത്ഥനായോഗം) നടക്കുന്നതിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമിതിയെ നിയോഗിച്ചു. പരിക്കേറ്റവരില്‍ ചിലരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ഇറ്റായിലെ ചീഫ് […]

യുപിയിലെ അലീഗഢില്‍ മോഷണക്കുറ്റം ആരോപിച്ച് മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അലീഗഢില്‍ മോഷണക്കുറ്റമാരോപിച്ച് മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. 35കാരനായ മുഹമ്മദ് ഫരീദെന്ന ഔറംഗസേബാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 10.15 ഓടെയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ ഗാന്ധിപാര്‍ക്ക് പോലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. Also Read ; ഒ ആര്‍ കേളു മന്ത്രിയാകും; ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പുകള്‍ ലഭിക്കില്ല ചൊവ്വാഴ്ച രാത്രി വൈകിയാണ് യുവാവിന് മര്‍ദനമേറ്റുവെന്ന വിവരം പോലീസിന് ലഭിച്ചത്. മുഹമ്മദ് ഫരീദ് ഒരു വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയെന്ന് ആരോപിച്ച് ഇയാളെ ക്രൂരമായി മര്‍ദിക്കുകയും അതിന് ശേഷമാണ് […]

തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുന്നത് ഉത്തര്‍പ്രദേശ് സംസ്ഥാന അദ്ധ്യക്ഷന്‍ അജയ് റായ്

ലഖ്നൗ: 2024 ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുന്നത് ഉത്തര്‍പ്രദേശ് സംസ്ഥാന അദ്ധ്യക്ഷന്‍ അജയ് റായ്. വാരണാസിയില്‍ മോദിക്കെതിരെ ഏറ്റുമുട്ടാന്‍ കോണ്‍ഗ്രസ് 17 സ്ഥാനാര്‍ത്ഥികളെയാണ് കണ്ടെത്തിയിരിക്കുന്നത്. അവസാന ഘട്ടത്തില്‍ തിരഞ്ഞെടുത്ത ഒമ്പത് സ്ഥാനാര്‍ത്ഥികളില്‍ നിന്നാണ് അജയ് റായിക്ക് നറുക്ക് വീണത്. എന്നാല്‍ പാര്‍ട്ടി സ്ഥനാര്‍ത്ഥിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. Also Read ; കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന് തീപിടിച്ചു രാജ്യസഭാംഗമായതോടെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി മത്സരിച്ചിരുന്ന റായ്ബറേലിയില്‍ ആര് […]

രാമക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണം; വിചിത്രം ആവശ്യവുമായി യുപിയിലെ ഗര്‍ഭിണികള്‍

ലഖ്നോ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാചടങ്ങുനടക്കുന്ന ജനുവരി 22-ന് ശസ്ത്രക്രിയ ചെയ്ത് തങ്ങളുടെ കുഞ്ഞുങ്ങളുടെ ജനനം നിര്‍വഹിക്കണമെന്ന് ഉത്തര്‍പ്രദേശിലെ ഗര്‍ഭിണികള്‍. ഈ ആവശ്യമുന്നയിച്ച് ഉത്തര്‍പ്രദേശിലെ നിരവധി ഗര്‍ഭിണികള്‍ ഡോക്ടര്‍മാരെ സമീപിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ രേഖാമൂലമുള്ള 14-ഓളം അപേക്ഷകള്‍ ലഭിച്ചതായും ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം മേധാവി സീമാ ദ്വിവേദി അറിയിച്ചു. കുഞ്ഞുങ്ങള്‍ക്ക് ഒരേ ലേബര്‍റൂമില്‍ ജന്മം നല്‍കണമെന്നും ആവശ്യപ്പെടുന്നുണ്ട്. Also Read ; കലോത്സവത്തില്‍ എ ഗ്രേഡ് നേടി; […]