December 22, 2025

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ്: രാഹുല്‍ മാങ്കൂട്ടത്തിലും യു ആര്‍ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് ശങ്കരനാരായണന്‍ തമ്പി ഹാളില്‍വെച്ചാണ് ചടങ്ങ് നടക്കുക. നിയുക്ത എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ എഎന്‍ ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ചേലക്കര എംഎല്‍എ ആയിരുന്ന കെ രാധാകൃഷ്ണനും പാലക്കാട് എംഎല്‍എ ആയിരുന്ന ഷാഫി പറമ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചതിന് പിന്നാലെയാണ് ഈ രണ്ട് മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടത്തിയത്. Also Read; എഡിജിപി എം ആര്‍ […]

രാഹുല്‍ മാങ്കൂട്ടത്തിലിന് വന്‍ വിജയം, ചേലക്കരയില്‍ വിജയിച്ച് യു ആര്‍ പ്രദീപ്, വയനാട്ടില്‍ പ്രിയങ്ക മുന്നില്‍ | WAYANAD PALAKKAD CHELAKKARA ELECTION RESULTS LIVE

വയനാട്ടില്‍ പ്രിയങ്കാ തരംഗമെന്ന് വ്യക്തമാകുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്ക് വ്യക്തമായ ലീഡാണ് വയനാട്ടിലുള്ളത്. പാലക്കാട്  20288 വോട്ടിന്റെ ലീഡുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചു. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് 12,122 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു Join with metro post:വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കോണ്‍ഗ്രസ് വിട്ടു വന്ന പി.സരിനിലൂടെ ഏറെക്കാലത്തിനുശേഷം മണ്ഡലം പിടിക്കാമെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടിയിരുന്നു.  എന്നാല്‍ ഈ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്ന കാഴ്ചയാണ്  കാണാനായത്. നേമത്തിനുശേഷം കൃഷ്ണകുമാറിലൂടെ പാലക്കാട് […]

ചേലക്കരയില്‍ 5000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വി ഡി സതീശന്‍; ദുഷ് പ്രചാരണങ്ങള്‍ ജനം തിരിച്ചറിയുന്നുണ്ടെന്ന് കെ രാധാകൃഷ്ണന്‍

തൃശൂര്‍: ചേലക്കരയില്‍ അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിക്ക് പരാജയഭീതിയാണെന്നും അദ്ദേഹം പരിഹസിച്ചു. സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് വിരോധം മാറി, വെറുപ്പായി. പിണറായി വിജയന് തുടക്കത്തിലെ അറിയാം തോല്‍ക്കുമെന്ന്. അതാണ് പേരിനു വന്ന് പ്രചാരണം നടത്തിയത്. കാപട്യങ്ങളുടെ പാര്‍ട്ടിയാണ് സിപിഎമ്മെന്നും സതീശന്‍ പറയുന്നു. അതേസമയം, ചേലക്കരയില്‍ എല്‍ഡിഎഫിന് വന്‍ ഭൂരിപക്ഷം ഉണ്ടാകുമെന്ന് കെ രാധാകൃഷ്ണന്‍ പ്രതികരിച്ചു. കള്ള പ്രചാരണങ്ങള്‍ വിലപ്പോവില്ല. ദുഷ്പ്രചാരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. മുഖ്യമന്ത്രിയുടെ വരവ് നേട്ടമുണ്ടാക്കുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. […]