ആണവകേന്ദ്രങ്ങള്‍ ആക്രമിച്ച അമേരിക്കയ്ക്ക് പ്രത്യാക്രമണ മുന്നറിയിപ്പുമായി ഇറാന്‍

ടെഹ്റാന്‍: ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിച്ച അമേരിക്കയ്ക്ക് പ്രത്യാക്രമണ മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി. അന്യായമായ ആക്രമണത്തിന് തിരിച്ചടിക്കാനുള്ള സമയമാണ് ഇനിയെന്നാണ് അമേരിക്കയ്ക്ക് ഖമനേയിയുടെ മുന്നറിയിപ്പ്. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ ഇന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാല് മണിയോടെയാണ് അമേരിക്ക ബോംബ് ആക്രമണം നടത്തിയത്. ഫോര്‍ദോ, നതാന്‍സ്, എസ്ഫഹാന്‍ എന്നീ ആണവകേന്ദ്രങ്ങളാണ് അമേരിക്ക ആക്രമിച്ചത്. ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എക്സിലൂടെ അറിയിക്കുകയായിരുന്നു. Also Read; അഹമ്മദാബാദ് വിമാനാപകടം; 8 പേരുടെ […]

ഇനി സമയം നോക്കി ഉറങ്ങൂ

നമ്മുടെ ആരോഗ്യ സംരക്ഷണത്തിലും ശരീരത്തിന്റെ പ്രതിരോധശേഷി നിലനിര്‍ത്തുന്നതിലും ഉറക്കത്തിന് വലിയ പങ്കുണ്ടെന്ന് അറിയാത്തവരുണ്ടാകില്ല. ‘അല്‍പനേരെമൊന്ന് മയങ്ങിയാല്‍ ഏതു ക്ഷീണവും മാറു’മെന്ന് സാധാരണ പറയാറുള്ള കാര്യത്തിനകത്ത് വലിയ ശാസ്ത്രം ഒളിഞ്ഞുകിടപ്പുണ്ട്. എന്നാല്‍, ഒരാള്‍ എത്ര നേരമാണ് ഒരു ദിവസം ഉറങ്ങേണ്ടത്. പൊതുവില്‍ ആറ് മുതല്‍ എട്ടു മണിക്കൂര്‍വരെ എന്നൊക്കെ പറയുമെങ്കിലും എല്ലാ പ്രായക്കാര്‍ക്കും ഇത്തന്നെയാണോ ‘ഉറക്ക ദൈര്‍ഘ്യ’മായി കണക്കാക്കിയിരിക്കുന്നത്? അല്ല എന്നാണ് ഉത്തരം. ഓരോ പ്രായക്കാര്‍ക്കുമിത് ഓരോന്നാണ്. Also Read ; ഹീമോഫീലിയ ബാധിതരായ 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് […]

യുഎസിനെ തകര്‍ത്ത് ഏഴു വിക്കറ്റ് വിജയത്തോടെ ഇന്ത്യ

ന്യൂയോര്‍ക്ക്: തുടര്‍ച്ചയായ മൂന്നാം വിജയവുമായി ട്വന്റി20 ലോകകപ്പിന്റെ സൂപ്പര്‍ 8 ഉറപ്പിച്ച് ടീം ഇന്ത്യ. യുഎസിനെതിരെ ഏഴു വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. തുടക്കത്തില്‍ തന്നെ വിരാട് കോലിയെയും (പൂജ്യം), ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും (മൂന്ന്) നഷ്ടമായെങ്കിലും കരുതലോടെ ബാറ്റു വീശിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍ വിജയമുറപ്പിച്ചു. ജയത്തോടെ എ ഗ്രൂപ്പില്‍ ആറു പോയിന്റുമായാണ് ഇന്ത്യയുടെ കുതിപ്പ്. ഇനി കാനഡയ്‌ക്കെതിരെയും ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരമുണ്ട്. Also Read ;കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യ ; […]

മോസ്‌കോ ഭീകരാക്രമണം: റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി US, അക്രമികള്‍ എത്തിയത് സൈനിക വേഷത്തില്‍

മോസ്‌കോ: മോസ്‌കോയില്‍ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റഷ്യയ്ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി അമേരിക്ക. ഭീകരാക്രമണ സാധ്യത സംബന്ധിച്ച വിവരം റഷ്യയ്ക്ക് കൈമാറിയിരുന്നതായി വൈറ്റ് ഹൗസ് നാഷ്ണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് അഡ്രിന്‍ വാട്‌സണ്‍ വ്യക്തമാക്കി. Also Read ; സി.എ.എയെ പിന്തുണക്കുന്നു; മുസ്‌ലിംകളെ ഒഴിവാക്കിയത് ശരിയായ തീരുമാനം – ഇ. ശ്രീധരന്‍ റഷ്യയെ ഞെട്ടിച്ച് തലസ്ഥാനനഗരമായ മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ വെള്ളിയാഴ്ച രാത്രിയാണ് ഭീകരാക്രമണം നടന്നത്. 60 പേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 40 […]

വിസാ ഫീസുകള്‍ കുത്തനെ കൂട്ടി യു.എസ്

ഇന്ത്യക്കാര്‍ക്കിടയില്‍ വന്‍ പ്രചാരമുള്ള കുടിയേറ്റ ഇതര വിസാഫീസുകള്‍ കുത്തനെ കൂട്ടി യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് വിസാഫീസില്‍ വര്‍ധനവ് വന്നിരിക്കുന്നത്. എച്ച്-1ബി, എല്‍-1, ഇ.ബി-5 എന്നീ വിഭാഗങ്ങളിലുള്ള വിസകളുടെ ഫീസാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ ഫീസ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. പുതുതായി യു.എസ്. വിസയ്ക്ക് അപേക്ഷിക്കാനിരിക്കുന്ന ഇന്ത്യക്കാരെ ഈ നടപടി പ്രതിസന്ധിയിലാക്കുന്നതാണ്. Also Read; ഫോണില്‍ അശ്ലീല വിഡിയോകള്‍ കാണുകയും സ്‌കൂളിലെത്തി പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും ചെയ്ത മകനെ കൊലപ്പെടുത്തി പിതാവ് എച്ച്-1 ബി വിസയിലൂടെ ഓരോവര്‍ഷവും പതിനായിരക്കണക്കിന് […]

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് ഡൊണള്‍ഡ് ട്രംപ്. മുന്‍ പ്രസിഡന്റ് കൂടിയായ ട്രംപ് ന്യൂഹാംഷെയര്‍ പ്രൈമറി തിരഞ്ഞെടുപ്പില്‍ വിജയിച്ചു. ഈ ജയത്തോടെ ഡൊണാള്‍ഡ് ട്രംപ് തന്നെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യത്തില്‍ തീരുമാനമായി. സ്ഥാനാര്‍ത്ഥിത്വ പ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്തിയ നിക്കി ഹേലി 46 ശതമാനത്തിലധികം വോട്ടുകളാണ് നേടിയത്. Also Read ; കെട്ടിടത്തില്‍ നിന്ന് താഴെവീണ് യുവതിക്ക് ദാരുണാന്ത്യം നിക്കി ഹേലിയ്ക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെയെന്നും അവരുടെ സ്ഥാനാര്‍ത്ഥിത്വം കാര്യമാക്കുന്നില്ല എന്നും ആയിരുന്നു വോട്ടെടുപ്പിന് […]

സിറിയയിലെ ഇറാന്‍ കേന്ദ്രത്തില്‍ യുഎസ് ആക്രമണത്തില്‍ 9 മരണം

ഇറാനെ പിന്തുണയ്ക്കുന്ന സംഘങ്ങളുടെ കേന്ദ്രമെന്ന് ആരോപിച്ച് യുഎസ് സിറിയയിലെ ദെയര്‍ എസ്സോര്‍ നഗരത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളില്‍ പെട്ട 9 പേരാണ് കൊല്ലപ്പെട്ടതെന്ന് യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘സിറിയന്‍ ഒബ്‌സര്‍വ്വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്’ തലവന്‍ റമി അബ്ദെല്‍ റഹ്‌മാന്‍ പ്രസ്താവിച്ചു.

യുഎസിലെ ജിമ്മില്‍ വെച്ച് കുത്തേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി

വാഷിംഗ്ടണ്‍: യുഎസിലെ ഇന്‍ഡ്യാനയിലെ ഫിറ്റ്നസ് സെന്ററില്‍ കുത്തേറ്റ 24 കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വരുണ്‍ രാജ് മരണത്തിന് കീഴടങ്ങി. വരുണ്‍ പഠിച്ചിരുന്ന സര്‍വകലാശാലയാണ് മരണ വാര്‍ത്ത പുറത്ത് വിട്ടത്. വാല്‍പാറൈസോ സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ വരുണിന് ഒക്ടോബര്‍ 29 നാണ് കുത്തേറ്റത്. പബ്ലിക് ജിമ്മില്‍ വെച്ചായിരുന്നു അക്രമി ജോര്‍ദാന്‍ ആന്ദ്രേഡ് (24) കത്തികൊണ്ട് കുത്തിയത്. സംഭവത്തിന് പിന്നാലെ അക്രമിയെ അറസ്റ്റ് ചെയ്യുകയും മാരകായുധം ഉപയോഗിച്ചതിന് കൊലപാതകശ്രമം ചുമത്തുകയും ചെയ്തിരുന്നു. ”യൂണിവേഴ്സിറ്റി വരുണിന്റെ കുടുംബവുമായി സംസാരിച്ച്, കുടുംബത്തിന് […]

അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യ ‘ഏറ്റവും പ്രധാനപ്പെട്ട രാജ്യം’: അംബാസഡര്‍ എറിക് ഗാര്‍സെറ്റി

ന്യൂഡല്‍ഹി: യുഎസിന് ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട രാജ്യമാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധമാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും നിര്‍ണായകമായ ബന്ധമെന്നും ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഗ്ലോബല്‍ എനര്‍ജി അലയന്‍സ് ഫോര്‍ പീപ്പിള്‍ ആന്‍ഡ് പ്ലാനറ്റ് (ജിഇഎപിപി) സംഘടിപ്പിച്ച ദി എനര്‍ജി ട്രാന്‍സിഷന്‍ ഡയലോഗിലാണ് ഗാര്‍സെറ്റി ഇക്കാര്യം പറഞ്ഞത്. ‘ഞാന്‍ ഇത് സ്വകാര്യമായി പറയുമായിരുന്നു, പക്ഷേ ഇപ്പോള്‍ എനിക്ക് അത് പരസ്യമായി പറയാന്‍ കഴിയും, ഇന്ത്യയിലെ അംബാസഡറുടെ പോസ്റ്റ് പരിഗണിക്കണമെന്ന് (യുഎസ്) പ്രസിഡന്റ് […]

യു.എസില്‍ ഉണ്ടായ വെടിവെപ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: യു.എസില്‍ നടന്ന വെടിവെപ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു. 60ഓളം പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങളും പോലീസ് പുറത്ത് വിട്ടു. വെടിവെപ്പുണ്ടായ വിവരം പ്രദേശത്തെ ഗവര്‍ണറും സ്ഥിരീകരിച്ചു. സ്‌പെയര്‍ടൈം റിക്രിയേഷന്‍, സ്‌കീംഗീസ് ബാര്‍ & ഗ്രില്‍ റെസ്റ്റോറന്റ്, വാള്‍മാര്‍ട്ട് വിതരണ കേന്ദ്രം എന്നിവിടങ്ങളിലാണ് വെടിവയ്പ്പ് നടന്നത്. എന്തിനാണ് അക്രമം നടത്തിയതെന്നോ എത്ര പേരുണ്ടായിരുന്നെന്നോ വ്യക്തമല്ല. Also Read; സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികളിലേക്ക് അപേക്ഷിക്കാം ഒന്നിലധികം ഇടങ്ങളില്‍ വെടിവെപ്പുണ്ടായ വിവരം […]