വികസനം വരണമെങ്കില്‍ ടോള്‍ ഏര്‍പ്പെടുത്തിയേ മതിയാവൂ; ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: കിഫ്ബി പദ്ധതിയിലൂടെ നിര്‍മ്മിക്കുന്ന റോഡുകളില്‍ നിന്നും ടോള്‍ പിരിക്കാനുള്ള തീരുമാനത്തില്‍ പച്ചക്കൊടി കാണിച്ച് ഇടതുമുന്നണി. ചെലവഴിച്ച പണം തിരികെ ലഭിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും അതിനാല്‍ വികസനം വരണമെങ്കില്‍ ടോള്‍ ഏര്‍പ്പെടുത്തിയേ മതിയാകൂ എന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ടോള്‍ പിരിവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും മുന്നണി പരിശോധിച്ചിട്ടുണ്ട്. ടോള്‍ സംബന്ധിച്ച് എല്‍ഡിഎഫില്‍ ഭിന്നതയില്ല. പ്രതിപക്ഷത്തിന് സമരം ചെയ്യാനുള്ള അവകാശം ഉണ്ട്. ആര്‍ക്കും ബദല്‍ സംവിധാനം നിര്‍ദേശിക്കാമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. […]

തിരുവനന്തപുരം വിമാനത്താവളത്തില്‍ യൂസര്‍ ഫീ പ്രാബല്യത്തില്‍ ; വന്നിറങ്ങാനും പോകാനും 2000 രൂപ അധികം നല്‍കേണ്ടി വരും

തിരുവനന്തപുരം : രാജ്യാന്തര വിമാനത്താവളത്തിലെ സേവന നിരക്ക് വര്‍ധന പ്രാബല്യത്തില്‍. രാജ്യാന്തര യാത്രക്കാര്‍ തിരുവനന്തപുരത്തു നിന്നും യാത്ര പുറപ്പെടണമെങ്കില്‍ ഇനി മുതല്‍ 1540 രൂപയും വന്നിറണമെങ്കില്‍ 660 രൂപയും നല്‍കേണ്ടി വരും. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്തതിനു പിന്നാലെ അദാനി ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ യൂസര്‍ ഡെവലപ്‌മെന്റ് ഫീ കുത്തനെ ഉയര്‍ത്തി. ഇതോടെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നവരും വന്നിറങ്ങുന്നവരും 2000 രൂപയോളം അധികമായി നല്‍കേണ്ടി വരും. അതുമാത്രമല്ല, വര്‍ഷാവര്‍ഷം യൂസര്‍ ഫീ വര്‍ധിച്ചുകൊണ്ടിരിക്കും. Also Read ; കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നല്ല […]