ജനുവരിയില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ഉത്തരാഖണ്ഡ്; ഫെബ്രുവരിയില്‍ നിയമസഭ ബില്‍ പാസാക്കിയിരുന്നു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ബിജെപി സര്‍ക്കാര്‍. അടുത്ത വര്‍ഷം ജനുവരി മുതല്‍ സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നടപ്പില്‍ വരുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു. ഇതോടെ രാജ്യത്ത് ആദ്യമായി ഏക സിവില്‍ കോഡ് നടപ്പിലാക്കുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തരാഖണ്ഡ് നിയമസഭ ഏക സിവില്‍ കോഡ് ബില്‍ പാസാക്കിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 12ന് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. റിട്ട. ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള പ്രത്യേക […]