January 12, 2026

വന്ദേ ഭാരത് സ്ലീപ്പര്‍; ടിക്കറ്റ് നിരക്ക് കൂടും, പരിഗണിക്കുന്നത് 3 റൂട്ടുകള്‍

തിരുവനന്തപുരം: സുഖയാത്രയോടെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ആരംഭിക്കുമ്പോള്‍ ടിക്കറ്റ് നിരക്ക് കൂടും. തിരുവനന്തപുരം-മംഗളൂരു സര്‍വീസിന് എക്സപ്രസ് ത്രീടയര്‍, ടു ടയര്‍ നിരക്കിനേക്കാള്‍ 500 രൂപയുടെ വര്‍ധന ഉണ്ടായിരിക്കും. തിരുവനന്തപുരം-ചെന്നൈ സര്‍വീസിന് എക്സ്പ്രസ് നിരക്കിനേക്കാള്‍ 1000 രൂപയും തിരുവനന്തപുരം-ബെംഗളൂരു സര്‍വിസിന് എക്സ്പ്രസ് നിരക്കിനേക്കാള്‍ 800 രൂപയുടെ വര്‍ധനയും ഉണ്ടായിരിക്കുമെന്നാണ് റെയില്‍വേ നല്‍കുന്ന സൂചന. കൂടാതെ, സ്ഥിരീകരിച്ച (കണ്‍ഫേം) ടിക്കറ്റുകള്‍ മാത്രമേ നല്‍കുകയുള്ളൂ. ആര്‍എസി, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ ഉണ്ടായിരിക്കില്ല. 2026ലെ ആദ്യ വിക്ഷപണം; ഭൗമനിരീക്ഷണ ഉപഗ്രഹം അന്വേഷ […]

കന്യാകുമാരിയില്‍ നിന്ന് ചെന്നൈ വഴി ബെംഗളൂരിലേക്ക് വന്ദേഭാരത് സ്ലീപ്പര്‍; സര്‍വീസ് ജനുവരി മുതല്‍

ചെന്നൈ: കന്യാകുമാരിയില്‍നിന്ന് ചെന്നൈ വഴി ബെംഗളൂരിലേക്ക് വന്ദേഭാരത് സ്ലീപ്പര്‍ തീവണ്ടി സര്‍വീസ് ഉടന്‍ ആരംഭിക്കും. ഒരേസമയം ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കുമുള്ള യാത്രക്കാര്‍ക്ക് ഇത് പ്രയോജനകരമാകും. ജനുവരി മുതലാണ് സര്‍വീസ് ആരംഭിക്കുക. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി നല്‍കിയ ഉപകരാര്‍ പ്രകാരം ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബെമല്‍) 16 കോച്ചുകളുള്ള രണ്ട് വന്ദേഭാരത് സ്ലീപ്പര്‍ നിര്‍മിച്ചിട്ടുണ്ട്. ഇതില്‍ ഒരു തീവണ്ടിയാണ് കന്യാകുമാരിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകുന്നത്.