December 1, 2025

വഴിക്കടവ് അപകടം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുന്നത് ഹീനമായ കാര്യം: എം സ്വരാജ്

നിലമ്പൂര്‍: വഴിക്കടവില്‍ പതിനഞ്ച് വയസുകാരന്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുന്നത് ഹീനമായ കാര്യമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. മരിച്ച അനന്തുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമായിരുന്നു സ്വരാജിന്റെ പ്രതികരണം. ആര്‍ക്കും സംഭവിക്കാവുന്ന ദുരന്തമാണ് ഇതെന്നും ഇത്തരത്തില്‍ ദുരന്തമുണ്ടായെന്നോ, മരിച്ചെന്നോ കേട്ടാല്‍ കുടുംബത്തെ ആശ്വസിപ്പിക്കാനാണ് ആദ്യം ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Also Read; ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണിയുമായി യുവാക്കള്‍; മണിപ്പൂര്‍ വീണ്ടും സംഘര്‍ഷാവസ്ഥയിലേക്ക് ആശുപത്രി റോഡ് ഉപരോധിച്ചുകൊണ്ടുള്ള യുഡിഎഫ് പ്രതിഷേധത്തെ സ്വരാജ് […]

വഴിക്കടവ് അപകടം, മുഖ്യപ്രതി അറസ്റ്റില്‍; കെണിവെച്ചത് പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താന്‍

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. മുഖ്യപ്രതിയായ വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷ് കുറ്റം സമ്മതിച്ചു. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതി നേരത്തെയും പന്നികളെ പിടികൂടാന്‍ ഇത്തരത്തില്‍ കെണി ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ നായാട്ട് സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ പ്രതി വിനീഷ്. ഇത്തരത്തില്‍ കെണി സ്ഥാപിച്ച് പന്നിയെ പിടിച്ച് മാംസ വ്യാപാരം നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്തിച്ചേര്‍ന്നത്. ഇവര്‍ക്ക് സ്ഥലം ഉടമയുമായി ബന്ധമൊന്നും […]