October 16, 2025

വനം വകുപ്പിനും വനം മന്ത്രിക്കുമെതിരെ പരസ്യ സമരവുമായി സിപിഐ എംഎല്‍എ

ഇടുക്കി: വന്യമൃഗ ശല്യത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് ഭരണപക്ഷത്തുള്ള സിപിഐ എംഎല്‍എ വനംവകുപ്പിനും വനംമന്ത്രിക്കുമെതിരെ പരസ്യ സമരം തുടങ്ങി. ഇടുക്കിയിലെ പീരുമേട് എംഎല്‍എ വാഴൂര്‍ സോമനാണ് എകെ ശശീന്ദ്രനും വകുപ്പിനുമെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയത്. Also Read; അതുല്യയുടെ മരണം; ഭര്‍ത്താവ് പിടിയില്‍, ക്രൈം ബ്രാഞ്ചിന് കൈമാറും ഇടുക്കിയിലെ പീരുമേട് മണ്ഡലത്തില്‍ മാത്രം മൂന്നു പേരാണ് ഈ വര്‍ഷം കാട്ടാന ആക്രമണത്തില്‍ മരിച്ചത്. പെരുവന്താനം പഞ്ചായത്തിലെ കൊമ്പന്‍പാറയില്‍ സോഫിയ ഇസ്മയിലും പീരുമേട് പ്ലാക്കത്തടത്ത് സീതയും മതമ്പയില്‍ വച്ച് തമ്പലക്കാട് […]