പ്രതിഷേധ സാധ്യത; വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ സുരക്ഷ വര്‍ധിപ്പിച്ചു

ആലപ്പുഴ: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ജാഥാ സ്വീകരണ കേന്ദ്രങ്ങളില്‍ കൂടുതല്‍ സേന നിയോഗിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ ജില്ലയിലെ ആറ് മണ്ഡലങ്ങളിലാണ് ജാഥാ സ്വീകരണം ഏറ്റുവാങ്ങുക. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ക്യാമറകളില്‍ വീണാ ജോര്‍ജിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇല്ല: ആര്‍പിഎഫ് അതേസമയം, ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങളുണ്ടായി. […]

യുഡിഎഫ് സീറ്റ് വിഭജനം നീളുന്നത് തന്ത്രപരമായ നീക്കം: വി ഡി സതീശന്‍

കണ്ണൂര്‍: രാഷ്ട്രീയ കാരണങ്ങളാല്‍ മനപൂര്‍വം സീറ്റ് വിഭജനം വൈകിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സീറ്റ് വിഭജനം നീളുന്നത് യുഡിഎഫിന്റെ തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. വേണമെങ്കില്‍ 24 മണിക്കൂര്‍ കൊണ്ട് സീറ്റ് വിഭജനം പൂര്‍ത്തിയാക്കാമെന്നും കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലാത്തതുകൊണ്ട് സ്ഥാനാര്‍ത്ഥികളെ കണ്ടെത്തല്‍ എളുപ്പമാണെന്നും സതീശന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ബിജെപി കൗണ്‍സിലര്‍മാര്‍; സംഘത്തില്‍ ശ്രീലേഖയില്ല ബേപ്പൂര്‍ മണ്ഡലത്തില്‍ പി വി അന്‍വര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് […]

ജയിലിനകത്ത് ആരപ്പാ… സഖാക്കളാണേ അയ്യപ്പാ; സ്വര്‍ണക്കൊള്ള കേസില്‍ നിയമസഭയ്ക്ക് പുറത്ത് കോണ്‍ഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ എന്ന ബാനര്‍ ഉയര്‍ത്തി നിയമസഭയ്ക്ക് മുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനവും പ്രതിഷേധക്കാര്‍ പാടി. ജയിലിനകത്ത് ആരപ്പാ… സഖാക്കളാണേ അയ്യപ്പാ എന്നും പ്രതിഷേധക്കാര്‍ ആലപിച്ചു. സമ്മേളനം തുടങ്ങുന്നതിന് മുന്‍പാണ് പ്രതിഷേധം അരങ്ങേറിയത്. തെരഞ്ഞെടുപ്പ് വിജയാഘോഷം; തിരുവനന്തപുരം ബിജെപി കൗണ്‍സിലര്‍മാരെ ക്ഷണിച്ച് കേന്ദ്രം അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. എല്ലാ പ്രതികളും പുറത്തിറങ്ങുകയും, ഇനിയും […]

നിയമസഭയില്‍ സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധം; സ്പീക്കറുടെ ചേമ്പറിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച് പ്രതിപക്ഷ നേതാക്കള്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയം ഉന്നയിച്ച് നിയമസഭയില്‍ഭരണ-പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള ബഹിഷ്‌കരിച്ച പ്രതിപക്ഷം പ്ലക്കാര്‍ഡുകളും ബാനറുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പിന്നാലെ സ്പീക്കറുടെ ചേമ്പറില്‍ കയറാന്‍ പ്രതിപക്ഷ നേതാക്കള്‍ ശ്രമിച്ചു. അന്‍വര്‍ സാദത്ത് എംഎല്‍എയാണ് ചേമ്പറില്‍ കയറാന്‍ ശ്രമിച്ചത്. പ്രതിഷേധം കടുത്തതോടെ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് പോയി. സഭ നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഹൈടെക് ആകാന്‍ ഗുരുവായൂര്‍; ദര്‍ശനത്തിന് ഇനി ഫേയ്‌സ് ആപ്പ്, നമ്പര്‍ അനുസരിച്ച് പ്രവേശനം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി […]

ഔദ്യോഗിക വാഹനം ഒഴിവാക്കി; സിറോ മലബാര്‍ സഭ ആസ്ഥാനത്ത് വിഡി സതീശന്‍

കൊച്ചി: സിറോ മലബാര്‍ സഭ ആസ്ഥാത്തെ സഭാ നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അടക്കമുള്ളവരുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. പൈലറ്റ് വാഹനവും, ഔദ്യോഗിക കാറും ഒഴിവാക്കി ആയിരുന്നു സന്ദര്‍ശനം. നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിടാന്‍ എഴുതിയ വിധി; വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം രാത്രി ഒന്‍പതേകാലോടെയാണ് സതീശന്‍ സഭാ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ […]

കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി, എതിര്‍ത്ത് പ്രതിപക്ഷം

തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഓരോ കേരളപ്പിറവി ദിനവും നമ്മള്‍ ആഘോഷിക്കാറുണ്ടെന്നും എന്നാല്‍ ഈ കേരളപ്പിറവി ഒരു പുതുയുഗത്തിന്റെ പിറവിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കുമെന്നത് തെരഞ്ഞെടുപ്പില്‍ നല്‍കിയ സുപ്രധാന വാദ്നാമായിരുന്നു. അത് നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സ്വര്‍ണ്ണക്കൊള്ള വീണ്ടും അറസ്റ്റ്; ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ അറസ്റ്റില്‍ എന്നാല്‍ ഈ പ്രഖ്യാപനത്തെ പ്രതിപക്ഷം എതിര്‍ക്കുകയായിരുന്നു. അതി ദാരിദ്ര […]

ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞു; ആശമാര്‍ സമരം അവസാനിപ്പിക്കുന്നു 

തിരുവനന്തപുരം: ആശാപ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയിരുന്ന രാപ്പകല്‍ സമരം അവസാനിപ്പിക്കുന്നു. തുടര്‍ച്ചായായ 265 ദിവസമായി ആശാ പ്രവര്‍ത്തകര്‍ സമരം നടത്തിയിരുന്നു. ഉന്നയിച്ചിരുന്നു ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞതിനാലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സമരസമിതി ജനറല്‍ സെക്രട്ടറി എം എ ബിന്ദു പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഓണറേറിയം അഞ്ചാം തീയതിക്ക് മുന്‍പ് ലഭ്യമാക്കണമെന്നടക്കം ഉന്നയിച്ച ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചു. ആശമാരുടെ ജോലി സംബന്ധിച്ച് വ്യക്തത വരുത്താന്‍ കഴിഞ്ഞു. ഓണറേറിയം 21,000 രൂപ […]

കേരളത്തിലെ ധനപ്രതിസന്ധി സഭയില്‍ ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: നിയമസഭയില്‍ ധനപ്രതിസന്ധി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ടു മണിക്കൂറായിരിക്കും ചര്‍ച്ച. പദ്ധതി പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്നും ധനപ്രതിസന്ധിയില്‍ ചര്‍ച്ച വേണമെന്നും പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞു. അയ്യപ്പ സംഗമം രാഷട്രീയ കാപട്യം; സിപിഐഎം പ്രത്യയശാസ്ത്രം കാറ്റില്‍പ്പറത്തി: ഷാഫി പറമ്പില്‍ പ്രമേയത്തിന് അടിയന്തര സ്വഭാവം ഇല്ലെങ്കിലും ചര്‍ച്ചയാകാം ധനമന്ത്രി മറുപടി നല്‍കി. ഈ സഭാ സമ്മേളന കാലത്തെ നാലാം ചര്‍ച്ചയാണിത്. അതേസമയം, കരൂര്‍ ദുരന്തത്തില്‍ […]

എന്‍എസ്എസിന്റെ നിലപാടില്‍ യുഡിഎഫ് ആശങ്കപ്പെടേണ്ടതില്ല: വിഡി സതീശന്‍

തിരുവനന്തപുരം: എന്‍എസ്എസ് എടുത്തനിലപാടില്‍ പരാതിയോ ആരോപണമോ ആക്ഷേപമോ യുഡിഫ് ഉന്നയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.എന്‍എസ്എസിന്റെ നിലപാടില്‍ യുഡിഎഫ് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സതീശന്‍ പറഞ്ഞു. എന്റെ രാഷ്ട്രീയ നിലപാട് പറ‍ഞ്ഞുകഴിഞ്ഞു; കൂടുതലൊന്നും പറയാനില്ലെന്ന് ജി.സുകുമാരൻ നായര്‍ എന്‍എസ്എസ് സാമുദായിക സംഘടനയാണ്. അവര്‍ക്ക് അവരുടെ നിലപാടെടുക്കാം. അതിന് പൂര്‍ണസ്വാതന്ത്ര്യമുണ്ട്. അവര്‍ എന്ത് തീരുമാനമെടുക്കണമെന്ന് പറയേണ്ടത് ഞങ്ങളല്ലെന്നും സതീശന്‍ പറഞ്ഞു. കപട ഭക്തി കാണിക്കുന്ന അയ്യപ്പ സംഗമവുമായി ഞങ്ങള്‍ ഒരുകാരണവശാലും സഹകരിക്കില്ല. അത് ഞങ്ങളുടെ രാഷ്ട്രീയ തീരുമാനമാണ്. അതില്‍ […]

പൊലീസ് മര്‍ദനം; നിയമസഭയില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് പ്രതിപക്ഷം

തിരുവനന്തപുരം: പൊലീസ് കസ്റ്റഡി മര്‍ദനത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. പൊലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കുന്നത് വരെ നിയമസഭയ്ക്ക് മുന്‍പില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു. എംഎല്‍എമാരായ എകെഎം അഷറഫും ടിജെ സനീഷ് കുമാറുമാണ് സത്യാഗ്രഹം അനുഷ്ഠിക്കുക. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പ്രക്ഷോഭം പ്രഖ്യാപിച്ചത്. രൂക്ഷവിമര്‍ശനമാണ് പൊലീസ് മര്‍ദ്ദനങ്ങളില്‍ വി ഡി സതീശന്‍ സഭയില്‍ ഉന്നയിച്ചത്. പേരൂര്‍ക്കട വ്യാജമോഷണക്കേസ് അടക്കം നിരവധി വിഷയങ്ങള്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. നദ്വിക്കെതിരായ വിവാദ പരാമര്‍ശം; സിപിഐഎം നേതാവിനെ […]

  • 1
  • 2