പ്രതിപക്ഷ നേതാവ് വസ്തുതയുടെ അടിസ്ഥാനത്തില്‍ സംസാരിക്കാന്‍ തയ്യാറാവണം: വീണ ജോര്‍ജ്
കോട്ടയം: സംസ്ഥാനത്ത് ഈ കാലഘട്ടത്തില്‍ വലിയ മാറ്റങ്ങളുണ്ടായ മേഖലയാണ് ആരോഗ്യ മേഖലയെന്ന് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ മേഖലയിലെ മാറ്റങ്ങളെ പറ്റി ജനങ്ങള്‍ തന്നെ സംസാരിച്ച് തുടങ്ങി. സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായം ജനങ്ങള്‍ തന്നെ രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ വസ്തുതാ വിരുദ്ധമായ രീതിയില്‍ ബോധപൂര്‍വമായി ആരോഗ്യ മേഖലയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നുണ്ട്. ഇതിന് നേതൃത്വം നല്‍കുന്നത് പ്രതിപക്ഷമാണെന്നും വീണാ ജോര്‍ജ്ജ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വസ്തുതയുടെ അടിസ്ഥാനത്തില്‍ സംസാരിക്കാന്‍ തയ്യാറാവണമെന്നും തുറന്ന സംവാദത്തിലേക്ക് കടക്കണമെന്നും വീണാ […]