January 14, 2026

പാലക്കാട്, ചേലക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: പാലക്കാട്, ചേലക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ രാഹുല്‍ മാങ്കൂട്ടത്തിലിനും, രമ്യയ്ക്കും സന്ദര്‍ശനാനുമതി നിഷേധിച്ച് വെള്ളാപ്പള്ളി നടേശന്‍. യുഡിഎഫിന്റെ മുതിര്‍ന്ന നേതാക്കള്‍ ബന്ധപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയില്ല. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം കാണാന്‍ വരുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. രമ്യ ഹരിദാസ് തോല്‍ക്കാന്‍ പോകുന്ന സ്ഥാനാര്‍ത്ഥിയാണെന്നും എംപി ആയപ്പോള്‍ അവര്‍ കാണാന്‍ വന്നിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. Also Read; എഡിഎം നവീന്‍ ബാബുവിന്റെ മരണം ; പിപി ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല രമ്യ ഹരിദാസ് കാണാന്‍ വിളിച്ചപ്പോള്‍ […]

‘സരിന്‍ മിടുമിടുക്കനായ സ്ഥാനാര്‍ത്ഥി’ : വെള്ളാപ്പള്ളി നടേശന്‍

പാലക്കാട്: പാലക്കാട്ടെ ഇടത് സ്വതന്ത്രന്‍ പി സരിനെ പുകഴ്ത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സരിന്‍ മിടുമിടുക്കനായ സ്ഥാനാര്‍ത്ഥിയെന്നാണ് വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്. ഇരുവരും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. പാലക്കാട് മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പമാണെന്നും വെളളാപ്പള്ളി ചൂണ്ടിക്കാട്ടി. Also Read; ഇറാനുനേരെ ഇസ്രയേലിന്റെ വ്യോമാക്രമണം; മിസൈല്‍ ആക്രമണത്തിനുള്ള മറുപടിയെന്ന് ഇസ്രയേല്‍ കോണ്‍ഗ്രസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണെന്നും ആരെയും ഉള്‍ക്കൊള്ളാറില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമൂഹ നീതിയെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ ജയിലില്‍ ആക്കാന്‍ […]

സമസ്ത എതിര്‍ത്തിട്ട് എന്തുഫലമുണ്ടായി?; മൂന്നാം തവണയും ബിജെപി അധികാരത്തിലെത്തി; മറുപടിയുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: തനിക്കെതിരെ സമസ്ത ഉയര്‍ത്തിയ വിമര്‍ശനം തള്ളി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമസ്തയുള്‍പ്പടെയുള്ള സംഘടനകള്‍ ബിജെപിയെ എതിര്‍ത്തിട്ട് എന്തുഫലമുണ്ടായെന്നും മൂന്നാം തവണ ബിജെപി സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തനിക്കെതിരെയുള്ള മൈക്രോ ഫിനാന്‍സ് കേസ് ഹൈക്കോടതിയില്‍ നടക്കുകയാണെന്നും തന്നെ ആരും ഒഴിവാക്കിയിട്ടില്ലെന്നും നടേശന്‍ പറഞ്ഞു. Also Read ; സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു പാര്‍ലമെന്റിലും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും മുസ്ലിങ്ങള്‍ കൂടുതലാണെന്ന് പറയുന്ന വെള്ളാപ്പള്ളി കണക്കുകള്‍ പരിശോധിക്കണമെന്ന സമ്സതയുടെ പ്രതികരണത്തിന് മറുപടി ഇങ്ങനെ; […]

ന്യൂനപക്ഷ ഭീഷണിക്കമുന്നില്‍ തലകുനിക്കാന്‍ മനസ്സില്ല, രക്തസാക്ഷിയാകാനും മടിയില്ല :വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ഇടതു, വലതു മുന്നണികളുടെ മുസ്ലിം പ്രീണനത്തെക്കുറിച്ചു പറഞ്ഞതിന്റെ പേരില്‍ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നും തലകുനിക്കില്ലെന്നും എസ്.എന്‍.ഡി.പി. യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദ’ത്തിലെ മുഖപ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. Also Read ; കോട്ടയത്ത് കാണാതായ എസ്.ഐ തിരിച്ചെത്തി; മാനസിക സമ്മര്‍ദംമൂലം മാറിനിന്നതാണെന്ന് മൊഴി ‘യാഥാര്‍ഥ്യം ഉറക്കെപ്പറഞ്ഞതിന്റെ പേരില്‍ എനിക്കെതിരേ വാളെടുക്കുന്നവരോടും ഉറഞ്ഞുതുള്ളുന്നവരോടും പറയാന്‍ ഒന്നേയുള്ളൂ; ഇത്തരം ഭീഷണിക്കുമുന്നില്‍ തലകുനിക്കാന്‍ മനസ്സില്ല. അത്തരം വെല്ലുവിളി നേരിടാന്‍ തയ്യാറാണ്. അതിനുവേണ്ടി രക്തസാക്ഷിയാകാനും മടിയില്ല’ എന്ന മുഖവുരയോടെയാണ് വെള്ളാപ്പള്ളി […]