September 8, 2024

പത്തനംതിട്ടയില്‍ പരിശോധനക്കെത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ ഇറങ്ങിയോടി; ചട്ടവിരുദ്ധ സ്വകാര്യപ്രാക്ടീസില്‍ വിജിലന്‍സ് റെയ്ഡ്

പത്തനംതിട്ട : ഡോക്ടര്‍മാരുടെ ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ് കണ്ടെത്താന്‍ വിജിലന്‍സ് റെയ്ഡ്. പത്തനംതിട്ടയില്‍ പരിശോധനക്കെത്തിയപ്പോള്‍ രണ്ട് ഡോക്ടര്‍മാര്‍ ഇറങ്ങിയോടി. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ വനിത ഡോക്ടര്‍ ഉള്‍പ്പെടെയാണ് ഇറങ്ങിയോടിയത്. ആറ് ഡോക്ടര്‍സിനെതിരെ വിജിലന്‍സ് വകുപ്പുതല നടപടിക്ക് ശിപാര്‍ശ ചെയ്യും. Also Read ; ഓരോ വോട്ടിനും 1 രൂപ വെച്ച് ബെറ്റ്; യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ ശ്രീകണ്ഠന്‍ ജയിച്ചപ്പോള്‍ റഫീക്കിന് നഷ്ടമായത് 75,283 രൂപ ആശുപത്രി വളപ്പിനുള്ളില്‍ തന്നെ ഇവര്‍ പ്രാക്ടീസ് നടത്തുന്നുണ്ടായിരുന്നു. ഇവിടെ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഡോക്ടര്‍മാര്‍ […]

കേരളത്തില്‍ വിജിലന്‍സില്‍ എഴാം ക്ലാസ്സ് ഉള്ളവര്‍ക്ക് ജോലി

കേരള സര്‍ക്കാരിന്റെ കീഴില്‍ വിജിലന്‍സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. എന്‍ക്വയറി കമ്മീഷണര്‍ & സ്‌പെഷ്യല്‍ ജഡ്ജ് ( വിജിലന്‍സ് ) ഇപ്പോള്‍ Duffedar തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എഴാം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് വിജിലന്‍സില്‍ ഡഫേദാര്‍ പോസ്റ്റുകളില്‍ മൊത്തം 3 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് […]

വിജിലന്‍സ് പിടിച്ചെടുത്ത 47 ലക്ഷം രൂപ കെ.എം ഷാജിക്ക് വിട്ടുനല്‍കണമെന്ന് ഹൈക്കോടതി

അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് പിടിച്ചെടുത്ത പണം കെ.എം ഷാജിക്ക് വിട്ടുനല്‍കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. 47 ലക്ഷം രൂപ വിട്ടുനല്‍ണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ എം ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. Also Read; ശുഭ്മാന്‍ ഗില്‍ ആശുപത്രി വിട്ടു കഴിഞ്ഞ വര്‍ഷം കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്നാണ് വിജിലന്‍സ് റെയ്ഡ് നടത്തി 47,35,000 രൂപ പിടികൂടിയത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി പിരിച്ച പണമാണ് വിജിലന്‍സ് കൊണ്ടുപോയതെന്നാണ് […]

ആ പി വി പിണറായി തന്നെയെന്ന് തെളിയിക്കും; മാത്യു കുഴല്‍ നാടന്‍

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ കേസെടുക്കണെമന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സംഭവത്തില്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുക്കണമെന്ന് മാത്യു കുഴല്‍നാടന്‍ തന്റെ പരാതിയില്‍ പറയുന്നു. തെളിവുകളും രേഖകളുമെല്ലാം വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും കുഴല്‍ നാടന്‍ പറഞ്ഞു. പ്രഥമ ദൃഷ്ട്യാ തെളിവുള്ള വിഷയമാണ് ഇത്. എന്നാല്‍ ഇതുവരെ സംശയധൂരീകരണത്തിന് പറ്റുന്ന മറുപടി മുഖ്യമന്ത്രിയുടേയും വീണയുടേയും ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പറഞ്ഞു. […]