പി വി അന്‍വറിനെതിരായ വിജിലന്‍സ് അന്വേഷണം ; പ്രാഥമിക റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളിൽ

കൊച്ചി: പി വി അന്‍വറിനെതിരായ നടപടികള്‍ വേഗത്തിലാക്കി വിജിലന്‍സ്. ആലുവയില്‍ ഭൂമി അനധികൃതമായാണ് അന്‍വര്‍ സ്വന്തമാക്കിയതെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. ആലുവ എടത്തലയില്‍ പാട്ടഭൂമി അനധികൃതമായി പോക്കുവരവ് ചെയ്‌തെന്ന പരാതി അന്വേഷിക്കുന്ന വിജിലന്‍സ് സംഘം വിവാദ ഭൂമിയിലെത്തി വിശദമായ പരിശോധന നടത്തി. വിഷയത്തില്‍ ഒരാഴ്ചയ്ക്കകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് തുടര്‍ നടപടികളിലേക്ക് കടക്കാനാണ് വിജിലന്‍സ് നീക്കം. Also Read ; പത്തനംതിട്ടയില്‍ വീണ്ടും പോക്‌സോ കേസ് ; 17 കാരി പീഡനത്തിരയായി, 4 പേര്‍ അറസ്റ്റില്‍, […]

വിജിലന്‍സില്‍ മലയാളം വേണ്ട, ഇംഗ്ലീഷ് മതിയെന്ന് നിര്‍ദേശം

ഭരണതലത്തില്‍ മലയാള ഭാഷ കൂടുതലായി ഉപയോഗിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ വിജിലന്‍സില്‍ മലയാളത്തിന് കടക്ക് പുറത്ത് എന്ന അവസ്ഥയാണ്. വിജിലന്‍സില്‍ മേലേതലത്തിലേക്ക് ഇനി ആരും മലയാളത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി അയക്കരുതെന്നാണ് ഡിവൈഎസ്പിമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. രണ്ടാഴ്ച മുമ്പുവരെ മലയാളത്തില്‍ തയ്യാറാക്കിയിരുന്ന റിപ്പോര്‍ട്ടുകള്‍ക്കാണ് ഇപ്പോള്‍ പൂട്ട് വീണത്. എന്നാല്‍ ഇംഗ്ലീഷിലേക്ക് മാറ്റുന്നതിന് എന്താണ് കാരണം എന്നതിന് വിശദീകരണം നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. Also Read; ലോകത്തെ അമ്പരപ്പിച്ച ‘ടാര്‍സന്‍’ നടന്‍ അന്തരിച്ചു വിജിലന്‍സ് കേസുകളില്‍ പ്രധാനമായത് 300 പേജ് […]