January 14, 2026

അനധികൃതമായി 11 ഏക്കര്‍ ഭൂമി കൈവശപ്പെടുത്തി; പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. അനധികൃതമായി പോക്കുവരവ് നടത്തി ഭൂമി സ്വന്തമാക്കിയെന്ന പരാതിയിലാണ് പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. ആലുവയിലാണ് 11 ഏക്കര്‍ ഭൂമി അന്‍വര്‍ ഇത്തരത്തില്‍ സ്വന്തമാക്കിയെന്നാണ് കേസ്. പാട്ടവകാശം മാത്രമുള്ള ഭൂമി കൈവശപ്പെടുത്തിയെന്ന് വിജിലന്‍സിന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിജിലന്‍സ് വിശദമായ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. തുടര്‍ന്ന് ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടു. Also Read ; പിപിഇ കിറ്റ് അഴിമതി: ‘ജനത്തിന്റെ ദുരിതം വിറ്റ് കാശാക്കി’, […]

ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല, റിപ്പോര്‍ട്ട് മടക്കി വിജിലന്‍സ് ഡയറക്ടര്‍ ; അജിത് കുമാറിന് തിരിച്ചടി

തിരുവനന്തപുരം: എംആര്‍ അജിത് കുമാറിന് തിരിച്ചടി. ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മടക്കി ഡയറക്ടര്‍. വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തയാണ് റിപ്പോര്‍ട്ട് മടക്കിയത്. റിപ്പോര്‍ട്ടില്‍ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വേണമെന്ന് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ്പിയാണ് അജിത് കുമാറിനെതിരായ അന്വേഷണം നടത്തിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ വ്യക്തത ആവശ്യമായ കാര്യങ്ങള്‍ ചൂണ്ടികാട്ടി റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് ഡയറക്ടര്‍ മടക്കി അയച്ചു. കൂടുതല്‍ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചര്‍ച്ചക്ക് വരാനും […]